അപ്പർ
അപ്പർ എന്നും അറിയപ്പെട്ടിരുന്ന തിരുനാവുക്കരശ് (തമിഴ്:திருநாவுக்கரசர) ശൈവസിദ്ധന്മാരിൽ പ്രധാനപ്പെട്ട നാലു സമയാചാര്യന്മാരിൽ ഒരാളായിരുന്നു[1] [2]. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.
ജീവിതരേഖ
വെള്ളാളദമ്പതികളായ മതിനിയാരുടേയും പിഗളനാരുടേയും മകനായി കൂടല്ലൂരിൽ ജനിച്ചു.[3] മരുൾനീക്കിയാർ എന്നായിരുന്നു പേര്. വിധവയായിത്തീർന്ന സഹോദരി തിലകവതിയും കുട്ടിയായിരുന്ന മരുൾനീക്കിയാരും അനാഥരായി ജീവിച്ചുപോന്നു. വളർന്നപ്പോൾ അപ്പർ ജൈനമത വിശ്വാസിയായി. പാടലീപുത്രത്തിലെ ജൈനമഠാധിപതിയായി അപ്പർ. എന്നാൽ സഹോദരിയുടെ ആവശ്യപ്രകാരം ജൈനമതം ഉപേക്ഷിച്ചു ശൈവമതത്തിലേക്കു മടങ്ങി. എല്ലാ ശിവക്ഷേത്രങ്ങളിലും അദ്ദേഹം തീർഥ യാത്ര നടത്തി. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശ്വിത്വം, വശീത്വം, പ്രാപ്തി, പ്രാകാശ്യം എന്നീ അഷ്ടൈശ്വര്യ സിദ്ധികളുണ്ടയിരുന്ന അപ്പർക്ക് ആകാശഗമനം നടത്താൻ കഴിയുമായിരുന്നു.
എല്ലാ വസ്തുക്കളിലും അദ്ദേഹം ദൈവത്തെ കണ്ടു. സർവ്വശകതനായ ശിവന്റെ കൈവിരുതാണ് ലോകത്തിൽ കാണുന്നതെല്ലാം എന്നദ്ദേഹം പാടിനടന്നു. അദ്ദേഹത്തിന്റെ കവിതകൾ ഇന്നും പ്രസിദ്ധമാണ്. വെള്ളാളനായ അപ്പർ യഥാർഥ കർഷകനായി ജീവിച്ചു. കലപ്പയുടെ ആകൃതിയിലുള്ള ഉപകരണവുമായി ക്ഷേത്രപരിസരങ്ങൾ അദ്ദേഹം വൃത്തിയാക്കിപോന്നു. പമ്പാകലൂർ എന്ന ക്ഷേത്ര പരിസരത്തു വച്ചദ്ദേഹം സമാധിയായി. തമിഴ്‌നാട്ടിലെ ശിവക്ഷേത്രങ്ങളിൽ അപ്പറുടെ വിഗ്രഹം ഇന്നും ആരാധിക്കപ്പെടുന്നു .
ഉൽബോധനങ്ങൾ
- ശരീരം കൊണ്ടും വാക്കു കൊണ്ടും ഹൃദയം കൊണ്ടും സേവനം ചെയ്യണം
- സത്യം കൊണ്ടുഴുതിട്ട് അറിവിന്റെ വിത്ത് പാകണം
- കളവെന്ന കള പറിച്ചു കളഞ്ഞ് ക്ഷമയെന്ന ജലം കൊണ്ടു നനയ്ക്കണം
അവലംബങ്ങൾ
- http://www.himalayanacademy.com/media/books/saivite-hindu-religion-book-four/web/ops/xhtml/ch16.html. http://www.himalayanacademy.com/media/books/saivite-hindu-religion-book-four/web/ops/xhtml/ch16.html http://web.archive.org/web/20151223071147/http://www.himalayanacademy.com/media/books/saivite-hindu-religion-book-four/web/ops/xhtml/ch16.html. ശേഖരിച്ചത്: 23 ഡിസംബർ 2015. Missing or empty
|title=
(help); External link in|website=, |publisher=
(help) - http://www.shaivam.org/adsamaya.htm
- http://www.shaivam.org/naapparp.html
സ്രോതസ്സുകൾ
- എൻ.ബി.എസ്സ് വിശ്വ വിജ്ഞാന കോശം വാല്യം 1
പുറം കണ്ണികൾ
- http://www.shaivam.org/naapparp.html
- http://www.shaivam.org/adsamaya.htm
- http://askbaba.helloyou.ch/stories/s1001.html
- http://www.cscsarchive.org/MediaArchive/Library.nsf/(docid)/2EFD8D15DCD51464E52568530026BFC8?OpenDocument&StartKey=Appar&Count=100
- http://www.skandagurunatha.org/deities/siva/nayanars/20.asp
- http://tamilartsacademy.com/books/siva%20bhakti/chapter01.html