പെരിയപുരാണം

12-ആം ശതകത്തിൽ തമിഴിൽ രചിക്കപ്പെട്ട ഒരു കാവ്യമാണ് പെരിയപുരാണം[1]. ശിവഭക്തനായ കവി ചേക്കിഴാർ  ആണ് ഇത് രചിച്ചിട്ടുള്ളത്. അറുപത്തിമൂവരുടെ ജീവചരിത്രമാണ്, ശിവഭക്തിപ്രധാനമായ ഈ ഗ്രന്ഥത്തിലെ വിഷയം. ഭക്തന്മാരെ കുറിച്ചുള്ള പുരാണം എന്ന അർത്ഥത്തിൽ ഇത് തിരുതൊണ്ടർ പുരാണം എന്നും കൂടാതെ ഭക്തർ പുരാണം എന്നും അറിയപ്പെടുന്നു.

Om symbol
തിരുമുറൈ
Om symbol
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി.
ഭാഗംകൃതിരചയിതാവ്
1,2,3Tirukadaikkappuസംബന്ധർ
4,5,6തേവാരംതിരുനാവുക്കരശ്
7Tirupaatuസുന്ദരർ
8തിരുവാചകം &
Tirukkovaiyar
മാണിക്കവാചകർ
9Tiruvisaippa &
Tiruppallaandu
Various
10തിരുമന്ത്രംതിരുമൂലർ
11Various
12പെരിയപുരാണംസേക്കിയാർ
പാടൽ പെട്ര സ്ഥലം
പാടൽ പെട്ര സ്ഥലം
രാജ രാജ ചോളൻ ഒന്നാമൻ
Nambiyandar Nambi

ശൈവ മതാനുയായികൾക്ക് മാർഗ്ഗ ദർശ്ശികളായി 63 നായനാർമാരുണ്ടെന്നും, അവർ സ്തോത്രങ്ങൾ നിർമ്മിച്ചു പാടിയിടുള്ള ക്ഷേത്രങ്ങളെ പാടൽ പെറ്റ ക്ഷേത്രങ്ങൾ എന്നും വിശേഷിപ്പിയ്ക്കുന്നു. ഈ നായനാർമാരുടെ ചരിതങ്ങളാണ് പെരിയപുരാണത്തിൽ വിവരിയ്ക്കുന്നത്.[2] പിൽക്കാലത്ത് പെരിയപുരാണം ആസ്പദമാക്കി നാടക കീർത്തനങ്ങൾ എഴുതുകയും അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അവലംബം

  1. http://www.shaivam.org/english/sen_th12.htm
  2. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ.2014.പേജ് 220. എസ്.പി.സി.എസ്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.