താനൂർ
മലപ്പുറം ജില്ലയിലെ ഒരു ചെറു ഗ്രാമമാണു താനൂർ. “താനൂരിൽ ചക്ക തിന്നാൻ പോയ പോലെ“ എന്നൊക്കെയുള്ള പഴമൊഴികൾ പ്രസിദ്ധമാണ്.തീരദേശവും,റെയിൽവെയും ഉള്ള ഗ്രാമം കൂടിയാണിത്.താനൂരും പ്രദേശങ്ങളും പോർച്ചുഗീസ് കോളനിയായിരുന്നു.ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പള്ളിക്കൂടം താനൂരിനടുത്തുള്ള തിരൂരായിരുന്നുവെന്നു പറയപ്പെടുന്നു. [1] .മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ളോക്കിലാണ് താനൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ മുനിസിപ്പാലിറ്റി 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ മുനിസിപ്പാലിറ്റി അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്. 1964-ലാണ് താനൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. താന്നിമരങ്ങൾ ഇടതിങ്ങി വളർന്നിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം “താന്നിമരമുള്ള ഊര്” എന്ന അർത്ഥത്തിൽ താന്നിയൂരും, താന്നിയൂർ ലോപിച്ച് താനൂരും ആയത് എന്ന് സ്ഥലനാമത്തെക്കുറിച്ച് ഒരഭിപ്രായമുണ്ട്. രാജഭരണകാലത്ത്, താനൂർ ഭരിച്ചിരുന്ന രാജാവിന്റെ ആസ്ഥാനം, ഇന്ന് രായിരിമംഗലം എന്ന് അറിയപ്പെടുന്ന അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു. താനൂർ തീരത്ത് ഫ്രഞ്ചുകാർക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു. ഇവിടെനിന്നും വൻതോതിൽ നാളികേരകയറ്റുമതി നടന്നിരുന്നു. സ്വാതന്ത്ര്യാനന്തരവും കുറേക്കാലം ഈ സ്ഥലം ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. പിന്നീടിത് കേരളസർക്കാർ ഏറ്റെടുത്തു. താനൂരിൽ പോർച്ചുഗീസുകാർക്കും കോളനിയുണ്ടായിരുന്നു. “ലൂസിയാദ്” എന്ന പോർച്ചുഗീസ് നോവലിൽ താനൂരിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 63000-ത്തിനു മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. ഒട്ടുമ്പുറം-പൂരപ്പുഴ താനൂരിൽ വെച്ച് അറബിക്കടലുമായി സംഗമിക്കുന്ന അതിമനോഹരമായ അഴിമുഖം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ്. താനൂർ ഒരു തീരദേശപഞ്ചായത്താണ്. മൊത്തം വിസ്തൃതിയുടെ ഒരു ശതമാനം പ്രദേശത്ത് കണ്ടൽകാടുകൾ വളരുന്നുണ്ട്. നാളികേരമാണ് ഈ പഞ്ചായത്തിലെ പ്രധാന കാർഷികവിള.
താനൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1 m (3 ft) |
ഇതും കാണുക
- താനൂർ (നിയമസഭാമണ്ഡലം) താനൂർ എന്ന പ്രദേശം ചക്കയുടെ മാത്രം നാടല്ല.ഇന്ത്യൻ സ്വതന്ത്രസമരചരിത്രത്തിലെ പോരാട്ടങ്ങൾ അനവധി നടന്ന ഒരുനാട് കൂടിയാണ്
![]() |
വിക്കിമീഡിയ കോമൺസിലെ Tanur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം: