ചിഹ്വാഹ്വ

ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ്വ. മെക്സിക്കോയിലെ ചിഹ്വാഹ്വ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ്വ എന്ന പേർ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ്വ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നും അലാസ്കയിലൂടെ അമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ്വ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ്വ ചേർക്കപ്പെട്ടത് 1905ലാണ്.[1]

ചിഹ്വാഹ്വ

എല്ലാ സ്വാഭാവിക സവിശേഷതകളോടും കൂടിയ സങ്കരമല്ലാത്ത ഒരിനം ചിഹ്വാഹ്വ
Other names ചിഹ്വാഹ്വ
Country of origin മെക്സിക്കോ
Traits
Weight Male 1.8–2.7 kg (4–6 lb)
Female 1.8–2.7 kg (4–6 lb)
Height Male 15–25 cm (6–10 in)
Female 15–25 cm (6–10 in)
Coat smooth coat or long coat
Color white, black, tan and many other colors
Litter size usually 2-5
Life span 12-20 years

ചിത്രശാല

അവലംബം

  1. ചിഹ്വാഹ്വയെപ്പറ്റിയുള്ള വിവരങ്ങൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.