അസലിയ

എറിക്കേസി (Ericaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഉദ്യാനസസ്യമാണ് അസലിയ(Azalea). മനോഹരമായ പുഷ്പങ്ങൾ ഉണ്ടാക്കുന്ന ഇവ റോഡോടെൻഡ്രോൻ (Rhododendron) ജനുസ്സിൽപെട്ടവയാണ്.

അസലിയ
Rhododendron 'Hinodegiri'
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Ericales
Family:
Ericaceae
Genus:
Rhododendron
Subgenus:
Pentanthera
 and
Tsutsuji
Species

see text


Source: The Rhododendron page, and some research.


കൃഷി

Fifty-year-old azalea

പ്രധാനമായും ഇത് കണ്ട് വരുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. കൃഷിക്കാർ ഇതിന്റെ പല വകഭേദങ്ങൾ രൂപപ്പെടുത്തിയെടുത്തിയിട്ടുണ്ട്. ഇത് വളരുന്നത് പ്രധാനമായും നല്ല ഈർപ്പമുള്ള മണ്ണിലാണ്. അതുപോലെ ഇതിന് തണലുള്ള കാലാവസ്ഥ ആവശ്യമാണ്. പക്ഷേ, അധികം ഈർപ്പം, വെയിൽ എന്നിവ കൊണ്ട് ഇവ എളുപ്പത്തിൽ നശിച്ചുപോകാനും സാ‍ധ്യത ഉണ്ട്. പി.എച്ച് മൂല്യം (4.5 - 6.0 pH) ഉള്ള മണ്ണിലാണ് ഇത് നന്നായി വളരുന്നത്.[1]ചില സ്പീഷീസിന് പതിവായി ഇലകോതൽ ആവശ്യമാണ്.

ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങി പല ഭൂഖണ്ഡങ്ങളിലേക്കും അസലീസ് തദ്ദേശവാസികളാണ്. തെക്ക് കിഴക്ക് അമേരിക്ക, തെക്കൻ ഏഷ്യ, തെക്കുപടിഞ്ഞാറൻ യൂറോപ്പിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ അലങ്കാരസസ്യങ്ങളാണ്.

അസലിയ ഉത്സവം

അമേരിക്ക

വസന്തകാലത്ത് അമേരിക്കയിലെ പല പട്ടണങ്ങളിലും അസലിയ പുഷ്പത്തിന്റെ മേളകൾ നടക്കാറുണ്ട്. [2];കരോലീന , വെർ‌ജീനിയ , ജോർജിയ, ഫ്ലോറിഡ, ഒക്ലാഹോമ, കാലിഫോർണിയ, അലബാമ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും നടക്കുന്നത്.[3];[4] [5] [6] [7] [8] [9].

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.