ഇലകോതൽ
സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും ഇലകളും പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവൃത്തിയെയാണ് 'ഇലകോതൽ' അഥവാ 'പ്രൂണിങ്ങ്' എന്ന് പറയുന്നത്. ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും രോഗ ബാധിതമായതും ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും സൂര്യ പ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും ഉൽപ്പാദനമില്ലാത്തതും തടസ്സങ്ങളുണ്ടാകുന്നതുമായ കമ്പുകളെ മാറ്റുന്നതിനും മരങ്ങളുടെ ഉയരം നിയന്ത്രിക്കുന്നതിനും ഗുണമേന്മയേറിയ ഫലങ്ങൾ ഉണ്ടാകുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടിൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.


കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ് പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കുട്ടുകയുമാണ് മുഖ്യം. കായിക വളർച്ച നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവിശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ ഇത് ചെയ്യണം. ഫല വർഗ്ഗ ചെടികളിളും പുഷ്പ വിളകളിലും ശരിയായ ഉല്പാദനം ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവിശ്യമാണ്.പ്രൂണിങ്ങ് പല മെത്തേഡുകളിലും ഉണ്ട്.ഞെരുക്കം കുറയ്ക്കൽ, തലപ്പ് മുറിക്കൽ, റൂട്ട് പ്രൂണിങ്ങ്, ശാഖാഗ്രം നുള്ളൽ മൊട്ട് നുള്ളൽ തുടങ്ങിയവ.