അലബാമ

അലബാമ (/ˌæləˈbæmə/ (ശ്രവിക്കുക)) അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കൻ കടലിനോടു ചേർന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, ഗൾഫ് ഓഫ് മെക്സിക്കോ എന്നിവ, കിഴക്ക് ജോർജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അതിരുകളും അയൽ സംസ്ഥാനങ്ങളും. 1819-ൽ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. മോണ്ട്ഗോമറി‍ തലസ്ഥാനമായ ഈ സംസ്ഥാനത്തിലെ ജനസംഖ്യയനുസരിച്ചുള്ള ഏറ്റവും വലിയ നഗരം ബ്രിമിങ്‌ഹാം ആണ്. കാലങ്ങളായി ഇതൊരു വ്യാവസായിക നഗരമാണ്. ഭൂവിസ്തൃതിയനുസരിച്ച് ഹണ്ട്‍സ്‍വില്ലെ ആണ് ഏറ്റവും വലിയ നഗരം. ഫ്രഞ്ച് ലൂയിസിയാനയുടെ തലസ്ഥാനമായി 1702 ൽ ഫ്രാൻസിലെ കോളനിസ്റ്റുകൾ സ്ഥാപിച്ച മോബീൽ ആണ് ഈ സംസ്ഥാനത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട നഗരം.[8]

സ്റ്റേറ്റ് ഓഫ് അലബാമ
Flag Seal
വിളിപ്പേരുകൾ: The Yellowhammer State, The Heart of Dixie, and The Cotton State
ആപ്തവാക്യം: ലത്തീൻ: Audemus iura nostra defendere We dare to defend our rights
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Alabama അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
സംസാരഭാഷകൾ As of 2010[1] *English 95.1% *Spanish 3.1%
നാട്ടുകാരുടെ വിളിപ്പേര്Alabamian[2]
തലസ്ഥാനംMontgomery
ഏറ്റവും വലിയ നഗരംBirmingham
ഏറ്റവും വലിയ മെട്രോ പ്രദേശംBirmingham metropolitan area
വിസ്തീർണ്ണം യു.എസിൽ 30th സ്ഥാനം
 - മൊത്തം52,419 ച. മൈൽ
(135,765 ച.കി.മീ.)
 - വീതി190 മൈൽ (305 കി.മീ.)
 - നീളം330 മൈൽ (531 കി.മീ.)
 - % വെള്ളം3.20
 - അക്ഷാംശം30° 11′ N to 35° N
 - രേഖാംശം84° 53′ W to 88° 28′ W
ജനസംഖ്യ യു.എസിൽ 24th സ്ഥാനം
 - മൊത്തം4,863,300 (2016 est.)[3]
 - സാന്ദ്രത94.7 (2011 est.)/ച. മൈൽ  (36.5 (2011 est.)/ച.കി.മീ.)
യു.എസിൽ 27th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $44,509[4] (47th)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Mount Cheaha[5][6][7]
2,413 അടി (735.5 മീ.)
 - ശരാശരി500 അടി  (150 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംGulf of Mexico[6]
സമുദ്രനിരപ്പ്
രൂപീകരണം  December 14, 1819 (22nd)
ഗവർണ്ണർKay Ivey (R)
ലെഫ്റ്റനന്റ് ഗവർണർVacant
നിയമനിർമ്മാണസഭAlabama Legislature
 - ഉപരിസഭSenate R-25, D-8
 - അധോസഭHouse of Representatives R-72, D-33
യു.എസ്. സെനറ്റർമാർ Richard Shelby (R)
Luther Strange (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 6 Republicans, 1 Democrat (പട്ടിക)
സമയമേഖലകൾ 
 - most of stateCentral: UTC −6/−5
 - Phenix City, Alabama areaEastern: UTC −5/−4
ചുരുക്കെഴുത്തുകൾ AL Ala. US-AL
വെബ്സൈറ്റ്alabama.gov

മസ്കോഗിയൻ ഭാഷ സംസാരിച്ചിരുന്ന ഇവിടത്തെ നിവാസികളായിരുന്ന അലബാമ വംശജരിൽനിന്നുമാണ് ഈ സംസ്ഥാനത്തിന്റെ പേർ വന്നത്.[9]

ഭൂവിസ്തൃതിയനുസരിച്ച് അലബാമ അമേരിക്കൻ ഐക്യനാടുകളിലെ 30 ആമത്തെ വലിയ സംസ്ഥാനവും ജനസംഖ്യയനുസരിച്ച് 24 ആം സ്ഥാനവുമാണ്. ഏരിയയിൽ 30 ാം സ്ഥാനത്തും യുഎസ് സ്റ്റേറ്റുകളിൽ 24 ആം സ്ഥാനത്തുമാണ്. ഏകദേശം 1,500 മൈൽ (2,400 കി.മീ) ഉൾനാടൻ ജലഗതാഗത മാർഗ്ഗങ്ങളുള്ള ഈ സംസ്ഥാനം ഐക്യനാടുകളിൽ ഇത്തരത്തിൽ ഏറ്റവും വലുതാണ്.[10] അലബാമ സംസ്ഥാന പക്ഷിയുടെ പേരിനോടനുബന്ധിച്ച് യെല്ലോഹാമ്മർ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അലബാമ "ഹാർട്ട് ഓഫ് ഡിക്സീ" എന്നും കോട്ടൺ സ്റ്റേറ്റ് എന്നും അറിയപ്പെടുന്നു. സംസ്ഥാന വൃക്ഷം ലോങ് ലീഫ് പൈനും സംസ്ഥാന പുഷ്പം കാമെല്ലിയയുമാണ്.

കാർഷിക മേഖലയെ തുടർച്ചയായി ആശ്രയിച്ചിരുന്നതു കാരണം അമേരിക്കൻ ആഭ്യന്തര യുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള കാലത്ത് അലബാമയ്ക്ക് മറ്റ് പല തെക്കൻ യു.എസ് സംസ്ഥാനങ്ങളേയും പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മറ്റ് തെക്കൻ സംസ്ഥാനങ്ങളെ പോലെ, അലബാമയിലെ നിയമനിർമാതാക്കൾ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കൻ അമേരിക്കക്കാരുടെയും ദരിദ്രരായ നിരവധി വെളുത്ത വർഗങ്ങളെയും പൌരാവകാശങ്ങൾ ഇല്ലാതാക്കിയിരുന്നു.

അലബാമയുടെ ഭൂപടം

അവലംബം

  1. Stephens, Challen (19 October 2015). "A look at the languages spoken in Alabama and the drop in the Spanish speaking population". AL.com. ശേഖരിച്ചത്: 21 September 2016.
  2. "State of Alabama". The Battle of Gettysburg. ശേഖരിച്ചത്: July 21, 2014.
  3. "Population and Housing Unit Estimates". U.S. Census Bureau. June 22, 2017. ശേഖരിച്ചത്: June 22, 2017.
  4. "Median Annual Household Income". The Henry J. Kaiser Family Foundation. ശേഖരിച്ചത്: December 9, 2016.
  5. "Cheehahaw". NGS data sheet. U.S. National Geodetic Survey. ശേഖരിച്ചത്: October 20, 2011.
  6. "Elevations and Distances in the United States". United States Geological Survey. 2001. മൂലതാളിൽ നിന്നും October 15, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: October 21, 2011.
  7. Elevation adjusted to North American Vertical Datum of 1988.
  8. Thomason, Michael (2001). Mobile: The New History of Alabama's First City. Tuscaloosa: University of Alabama Press. pp. 2–21. ISBN 0-8173-1065-7.
  9. Read, William A. (1984). Indian Place Names in Alabama. University of Alabama Press. ISBN 0-8173-0231-X. OCLC 10724679.
  10. "Alabama Transportation Overview" (PDF). Economic Development Partnership of Alabama. ശേഖരിച്ചത്: 21 January 2017.
Preceded by
ഇല്ലിനോയി
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1819 ഡിസംബർ 14ന്‌ പ്രവേശനം നൽകി (22ആം)
Succeeded by
മെയ്ൻ

balya paang illa


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.