അടികൾ
മലബാറിലുള്ള ഒരു പൂജാരിവർഗ്ഗമാണ് അടികൾ. പൂണൂൽ ധരിക്കുന്ന ഇവർ ഭഗവതീ ക്ഷേത്രങ്ങളിൽ പ്രധാനമായും ഭദ്രകാളി, ദുർഗ്ഗ, ഭുവനേശ്വരി ക്ഷേത്രങ്ങളിലാണ് പൂജ നടത്തുന്നത്. പൂജക്കു പഞ്ചമകാരങ്ങളിൽ പെട്ട മദ്യമാംസാദികൾ ഉപയോഗിക്കുന്നു. ഇതിനെ ശാക്തേയപൂജ, ഭഗവതീപൂജ, കൗളാചാരം എന്നൊക്കെ പറയുന്നു. ചില കാവുകളിൽ പൂജാകർമ്മങ്ങൾ നടത്തുന്നതും അടികളാണ്. മക്കത്തായമാണ് അടികളുടെ ദായക്രമം. ഇവർ നായർ സമുദായത്തിലെ ഒരു അവാന്തര വിഭാഗമാണ് (ഇവർ അമ്പലവാസികളാണെന്നും ഒരു പക്ഷമുണ്ട്). അടികൾ ജാതിയിൽ പെട്ട സ്ത്രീയെ 'അടിയമ്മ' എന്നു പറയപ്പെടുന്നു. 'ത്രിപ്പാതങ്ങൾ'ക്കുള്ള ഒരു പര്യായമായ 'അടികൾ' എന്ന ജാതിനാമത്തിന്റെ നിഷ്പ്പത്തിക്ക് സാമൂഹികമായ കരണങ്ങളുണ്ട്.
ഹൈന്ദവം |
![]() |
ബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദുമതം കവാടം |
മദ്യംകൊണ്ടു പൂജിക്കുന്നതിനു അടികൾ എന്നു പേരായിട്ടുള്ളവരെയുമാക്കി എന്ന് കേരളോത്പത്തിയിൽ കാണുന്നു. 'നിലത്തടികൾ', 'മറത്തിലടികൾ', 'കീഴേപ്പാട്ടടികൾ' എന്നിങ്ങനെ അടികളാക്കപ്പെട്ടിട്ടുള്ളവരുടെ മൂന്നുതറവാടുകൾ കൊടിക്കുന്നത്തു ക്ഷേത്രത്തിലെ ശാന്തിക്കവകാശികളായിട്ടുണ്ട് എന്ന് മാനവിക്രമ ഏട്ടൻ തമ്പുരാന്റെ കൊട്ടിച്ചെഴുന്നള്ളത്തും അരിയിട്ടുവഴ്ച്ചയും എന്ന പ്രന്ധത്തിൽ പുളിയമ്പാറ്റെ കുഞ്ഞികൃഷ്ണമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്.
“ | പൂജാവിധിക്കു മധുമാംസ നിവേദനത്താൽ
സാജാത്യമാറ്റടികളൊന്ന്, തിരിഞ്ഞവംശ വൈജാത്യമേ'റ്റടികളെ'ന്നൊരു ജാതിതീർത്തു |
” |
എന്ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1865 - 1913) കേരളം എന്ന് കാവ്യത്തിൽ എഴുതിയിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |