അഗമ
കരയിൽ മാത്രം ജീവിക്കുന്ന ഇഴജന്തു (Reptile) ആണ് അഗമ. 2,750 മീറ്റർ വരെ ഉയരമുള്ള കല്ലും പാറയും നിറഞ്ഞ പർവതങ്ങളിലാണിവ ജീവിക്കുന്നത്. കൂടുതൽ ഉയർന്ന പ്രദേശങ്ങളിലും അപൂർവമായി കാണാറുണ്ട്. അഗമ അഗമ (Agama agama) എന്ന ശാസ്ത്ര നാമമുള്ള സാധാരണ അഗമ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. ഇതിന് സുമാർ 40 സെ.മീ. നീളം വരും.
അഗമ | |
---|---|
![]() | |
ആൺ അഗമ (ജോർദാൻ) | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Class: | Reptilia |
Order: | Squamata |
Suborder: | Lacertilia |
Family: | Agamidae |
Subfamily: | Agaminae |
Genus: | Agama (Daudin, 1802) |
Species | |
See text |
വളരെ പെട്ടെന്നു നിറംമാറ്റാൻ കഴിവുള്ള ഇവയ്ക്കിടയിൽ ബഹുഭാര്യാത്വം സാധാരണമാണ്. ആൺ അഗമയുടെ തലയ്ക്ക് ആകാശത്തിന്റെ നീല നിറമായിരിക്കും. നീലിമ കലർന്ന തവിട്ടു നിറമുള്ള പുറത്ത് കടും മഞ്ഞ പ്പൊട്ടുകളും ഇളംനീല അടയാളങ്ങളും ഓറഞ്ച് നിറമുള്ള കഴുത്തിൽ നീല വരകളും കാണാം. ശരീരത്തിന്റെ പാർശ്വഭാഗങ്ങളും വാലും കടും മഞ്ഞയാണ്. അടിഭാഗത്തിന് വയ്ക്കോൽ നിറമായിരിക്കും. സന്താനോത്പാദനകാലത്ത് ഒരാണിനെച്ചുറ്റി ആറോ ഏഴോ പെൺ അഗമകളെ കാണാം.
അഗമ സ്റ്റെല്ലിയോ (Agama stellio) എന്ന മറ്റൊരിനം ഗ്രീസ്, ഏഷ്യാ മൈനർ, ഈജിപ്ത് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. ഇവയ്ക്ക് അതിവേഗത്തിൽ ഓടാൻ കഴിയും. മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജീവിച്ചാൽപ്പോലും ഇവ ഒരിക്കലും മനുഷ്യരോടിണങ്ങാറില്ല. ഇവയ്ക്ക് ഏകദേശം 40 സെ.മീ. നീളം വരും. ഇരുണ്ട പൊട്ടുകളുള്ള മങ്ങിയ തവിട്ടു നിറമാണ് ശരീരത്തിന്. കഴുത്തിന്റെ വശങ്ങളിലും വാലിലും മുള്ളുകൾ ഉണ്ട്.
ഫ്രൈനോകെഫാലസ് (Phynocephalus), ലിയോലെപ്പിസ് (Leiolepis) എന്നിവ തികച്ചും ഏക പത്നീവ്രതക്കാരാണ്. ഇന്ത്യയിലും മലയായിലും കാണപ്പെടുന്ന ഓന്തുകൾ അഗമയുടെ വർഗത്തിൽപെടുന്നു.
അവലംബം
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |