കടലാമ

പുറംതോടുള്ള കടൽജീവിയാണ്‌ കടലാമ. ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ കരയിലെത്തുന്നു.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പെരിയമ്പലം ബീച്ചിൽ നാട്ടിവെച്ചിരിക്കുന്ന  കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട സൂചനാ ഫലകം.

കടലാമ
Sea turtles
An olive ridley sea turtle
പരിപാലന സ്ഥിതി

ഗുരുതരമായ വംശനാശത്തിന്റെ വക്കിൽ  (IUCN 3.1)
Scientific classification
Kingdom:
Animalia
Phylum:
Chordata
Class:
Reptilia
Order:
Testudines
Suborder:
Cryptodira
Superfamily:
Chelonioidea

Bauer, 1893
Genera
  • Family Cheloniidae (Oppel, 1811)
    • Caretta
    • Chelonia
    • Eretmochelys
    • Lepidochelys
    • Natator
  • Family Dermochelyidae
    • Dermochelys
  • Family Protostegidae (extinct)
  • Family Toxochelyidae (extinct)
  • Family Thalassemyidae (extinct)

പ്രജനന രീതി

കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്.കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ തെരഞ്ഞെടുക്കുന്നത്.മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്.ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്.

തരം

ഏഴു തരം കടലാമകളെ കണ്ടെത്തിയിട്ടുണ്ട് ഇതിൽ അഞ്ചും യൂറോപ്പിൽ ആണ്.

നിലനില്പ്

കടലാമകൾക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന‌ ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനും അവന്റെ പ്രവൃത്തികളും ആണ് മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്. ഇന്ത്യ , ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നീ സ്ഥലങ്ങളിൽ ആണ് ഇത് മുഖ്യമായും.

കടലാമയുടെ മുഖ്യ ശത്രു മനുഷ്യൻ ആമയുടെ മുകളിൽ കയറി ഇരിക്കുന്നു

അവലംബം

    മറ്റു കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.