സ്വം

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ സ്വം (My Own).[1] അശ്വനി, കലാമണ്ഡലം ഹരിദാസ്, മുല്ലനേഴി, വെൺമണി വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയും, കെ. രാഘവനും ചേർന്നാണ്. 1994-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള Palme d'Or (ഗോൾഡൻ പാം) പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2] കാൻസ് ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള ഏക മലയാളചലച്ചിത്രമാണ് സ്വം. മികച്ച ഛായാഗ്രഹണത്തിന് ഉൾപ്പെടെ ആ വർഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ചിത്രം നേടുകയുണ്ടായി.

സ്വം
പോസ്റ്റർ
സംവിധാനംഷാജി എൻ. കരുൺ
നിർമ്മാണംഎസ്. ജയചന്ദ്രൻ നായർ
കഥഎസ്. ജയചന്ദ്രൻ നായർ
തിരക്കഥഷാജി എൻ. കരുൺ
രഘുനാഥ് പലേരി
എസ്. ജയചന്ദ്രൻ നായർ
അഭിനേതാക്കൾഅശ്വനി
കലാമണ്ഡലം ഹരിദാസ്
ഗോപി
മുല്ലനേഴി
സംഗീതംഐസക്ക് തോമസ് കൊട്ടുകാപ്പള്ളി
കെ. രാഘവൻ
ഛായാഗ്രഹണംഹരി നയർ
ചിത്രസംയോജനംപി. രാമൻ നയർ
വിതരണംമനോരാജ്യം ഫിലിംസ്
സ്റ്റുഡിയോഫിലിം ഫോക്കസ്
റിലീസിങ് തീയതി1994 ഡിസംബർ 2
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം141 മിനിറ്റ്

അഭിനേതാക്കൾ

  • അശ്വനി
  • കലാമണ്ഡലം ഹരിദാസ്
  • ഗോപി
  • മുല്ലനേഴി
  • പ്രസീത
  • ശരത്ത്
  • വെൺമണി വിഷ്ണു
  • എസ്. ഗോപാലകൃഷ്ണൻ

പുരസ്കാരങ്ങൾ

1994 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള (ഫ്രാൻസ്)
  • നാമനിർദ്ദേശം - Palme d'Or (ഗോൾഡൻ പാം) - ഷാജി എൻ. കരുൺ [2]
1995 Bergamo Film Meeting
  • Bronze Rosa Camuna - ഷാജി എൻ. കരുൺ
1995 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [3]
  • ജൂറിയുടെ പ്രത്യേക പുരസ്ക്കാരം - ഷാജി എൻ. കരുൺ
1995 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [4]
  • മികച്ച രണ്ടാമത്തെ ചിത്രം
  • മികച്ച ഛായാഗ്രഹണം - ഹരി നായർ
  • മികച്ച ശബ്ദലേഖനം - ടി. കൃഷ്ണനുണ്ണി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.