ശൂരനാട്
കേരളത്തിൽ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 544-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കൽ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായൽ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മലനട കരുനാഗപ്പള്ളി ചാരുമ്മൂട് ഭരണിക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ കൂടിച്ചേരുന്ന ചക്കുവള്ളി ഈ ഗ്രാമത്തിലെ പ്രധാന ജംഗ്ഷനാണ്.ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് കെ.സി.റ്റി ജംഗ്ഷൻ - താമരക്കുളം റോഡ്. ഇത് ചക്കുവള്ളി പുതിയകാവ് റോഡിലെ കെ.സി.റ്റി ജംഗ്ഷനിൽ തുടങ്ങി പ്ലാമൂട് ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, പാറക്കടവ്, മറ്റത്ത് ജംഗ്ഷൻ, ആനയടി വഴി ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് എത്തിച്ചേരുന്നു. കൊല്ലം-തേനി ദേശീയപാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.പ്രധാന ക്ഷേത്രങ്ങളായ ശ്രീ നാരായണപുരം മഹാദേവ ക്ഷേത്രം, അഴകിയകാവ് ശ്രീ കുറുംബകാളീ ക്ഷേത്രം, പുതിയിടം ശ്രീ ക്രിഷ്ണസ്വാമീ ക്ഷേത്രം, വീട്ടിനാൽ ദേവീ ക്ഷേത്രം, ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഈ വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.

ശൂരനാട് | |
![]() ![]() ശൂരനാട്
| |
9.0958676°N 76.6234589°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനങ്ങൾ | ഭരണനേതൃത്വം = |
' | {{{ഭരണനേതൃത്വം}}} |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
690 522 +91476 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പ്രധാന ആശുപത്രികൾ
- പബ്ലിക് ഹെൽത്ത് സെൻറർ - ശൂരനാട്
- പ്രശാന്തി ഹോസ്പിറ്റൽ, ചക്കുവള്ളി - പുതിയകാവ് റോഡ്
- പാർവതി ഹോസ്പിറ്റൽ - ചക്കുവള്ളി
- മരിയാനാം ഹോസ്പിറ്റൽ - പള്ളിച്ചന്ത
ചരിത്രം
ഭൂമിശാസ്ത്രം
സമീപ ഗ്രാമങ്ങൾ
- തഴവ
- തൊടിയൂർ
- ശാസ്താംകോട്ട
- പോരുവഴി
- താമരക്കുളം
- മലനട
- പടീഞ്ഞാറേ കല്ലട
- തെങ്ങമം
- മൈനാഗപ്പള്ളി
- വള്ളിക്കുന്നം
- തേക്കേമുറി ശൂരനാട്
- ചക്കുവള്ളി
അറിയപ്പെടുന്ന വ്യക്തികൾ
- ശൂരനാട് കുഞ്ഞൻപിള്ള
- ശൂരനാട് രാജശേഖരൻ
- തോപ്പിൽ ഭാസി
- തെന്നല ബാലകൃഷ്ണപിള്ള
- ശൂരനാട് രവി
- ആർ. ചന്ദ്രശേഖരൻ
- പ്രൊഫ. എൻ .ഐ .നൈനാൻ
ഗ്രന്ഥകാരൻ , മികച്ച വാക്മി , അധ്യാപകൻ . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗം മേധാവിയായിരുന്നു
![]() |
വിക്കിമീഡിയ കോമൺസിലെ Sooranad എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |