വിജയശ്രീ

1970കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയായിരുന്നു വിജയശ്രീ. 1953, ജനുവരി 8 ന് വാസുപിള്ളയുടെയും വിജയമ്മയുടെയും മകളായി തിരുവനന്തപുരത്തെ, മണക്കാട് എന്ന സ്ഥലത്ത് വിളക്കാട്ടു കുടുംബത്തിലാണ് വിജയശ്രീയുടെ ജനനം. വിജയശ്രീയ്ക്കു് രണ്ടു സഹോദൻമാരും ഉണ്ടായിരുന്നു. അവരുടെ ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ ചിത്തി ആയിരുന്നു. 1969 ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത്.

വിജയശ്രീ
ജനനംJanuary 8, 1953
India
മരണം17 മാർച്ച് 1974
ദേശീയത ഇന്ത്യ
തൊഴിൽനടി

അഭിനയ ജീവിതം

തന്റെ തുറന്ന അഭിനയത്തിന്റെ പേരിൽ സിനിമ ലോകത്ത് ശ്രദ്ധേയയായ ഒരു നടിയായിരുന്നു വിജയ ശ്രീ.[1] ചില ശ്രദ്ധേയമായ ചിത്രങ്ങൾ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ്. ഇതിൽ മിക്ക ചിത്രങ്ങളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചവയായിരുന്നു.[2]

മരണം

വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.[3]. ആ ദാരുണ സംഭവം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ നടുക്കി. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്കു വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു.[4] 1974 മാർച്ച് 21 ന് 21 വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന വേളയിൽ ‍അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു. പ്രേംനസീറിന് ഇതെക്കുറച്ച് അറിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അക്കാലത്തും സിനിമാരംഗത്ത് ബ്ലാക്മെയിലിങ് നന്നായിട്ടു തന്നെ നടന്നിരുന്നു. ബ്ലാക്മെയിലിങ്ങിൽ മനം നൊന്തു ആത്മഹത്യ ചെയ്തതാണെന്ന വാദം നിലനില്ക്കുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയിൽ അക്കാലത്തു പരന്നിരുന്നു. അവരുടെ മരണത്തെക്കുറിച്ച് എന്തായാലും ഒട്ടേറെ നിഗൂഢതകൾ നിലനിൽക്കുന്നു. വിജയശ്രീ തന്റെ എല്ലാ നിഷ്കളങ്കതയോടു കൂടെയും കുട്ടികളെ അതിയായി സ്നേഹിച്ചിരുന്നു. അവരുടെ അടുത്തു വരുന്ന കുട്ടികൾക്കു് അവർ എല്ലായ്പ്പോഴും മിഠായി, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തിരുന്നു.

പ്രശസ്തിയുടെ ഉത്തുംഗത്തിൽ നിൽക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന യൌവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പൻ ഹിറ്റായി മാറിയിരുന്നു. അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു.

ഒരു കാലത്ത് മലയാളത്തിലെ 'മർലിൻ മൺ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ ചിത്രങ്ങളിൽ ഗ്ളാമർ വേഷങ്ങളുമായി ആ നടി ശോഭിച്ചു. കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത 'രക്തപുഷ്പം'എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്.

നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് അനവധി ചിത്രങ്ങളിൽ ഇക്കാലയളവിൽ അവർ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവിൽ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ അക്കാലത്തെ ഹിറ്റു ചിത്രങ്ങളിൽ നസീർ-വിജയശ്രീ ജോഡികൾ ഒന്നിച്ചു.

ഗ്ളാമർ നർത്തകിയെന്നും, ഗ്ളാമർ നടി എന്നുമുള്ള പേരുകളിൽ നിന്നും വിജയശ്രീ രക്ഷനേടാൻ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വർഗ്ഗപുത്രി, ജീവിക്കാൻ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ കുടുംബചിത്രങ്ങളിൽ അഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

അഭിനയിച്ച ചിത്രങ്ങൾ

No.വർഷംസിനിമകഥാപാത്രംസംവിധായകൻഒപ്പം അഭിനയിച്ചവർനിർമ്മാണം
11974വണ്ടിക്കാരിപി. സുബ്രഹ്മണ്യംP. സുബ്രഹ്മണ്യം
21974യൌവ്വനം മിനിക്കുട്ടിബാബു നന്തൻകോട്മധു, രാഘവൻ, റാണിചന്ദ്രP. സുബ്രഹ്മണ്യം
31974അലകൾM.D. മാത്യൂസ്രാജേഷ്, വിജയശ്രീM.D. മാത്യൂസ്
41974ജീവിക്കാൻ മറന്നു പോയ സ്ത്രീKS സേതുമാധവൻമോഹൻ, ഷീല, M.G. സോമൻ,വിജയശ്രീK.S.R. മൂർത്തി
51973അജ്ഞാതവാസംകുഞ്ഞുലക്ഷ്മിAB രാജ്പ്രേംനസീർ, വിജയശ്രീ, റാണിചന്ദ്രKP കൊട്ടാരക്കര
61973അങ്കത്തട്ട്ആർച്ചTR രഘുനാഥ്പ്രേംനസീർ, വിജയശ്രീമുഹമ്മദ് ആസാം (Aazam ഭായ്)
71973പത്മവ്യൂഹംജയ, റാണി (ഡബിൾ റോൾ)ശശികുമാർപ്രേംനസീർ, വിജയശ്രീV.M. ചാണ്ടി, C.C. ബേബി
81973പഞ്ചവടിശശികുമാർപ്രേംനസീർ, വിജയശ്രീ, വിൻസൻറ്.V.M. ചാണ്ടി
91973വീണ്ടും പ്രഭാതംസരോജം P ഭാസ്കരൻപ്രേംനസീർ, ശാരദ, വിജയശ്രീM.P. റാവു ,M.R.K. മൂർത്തി
101973പാവങ്ങൾ പെണ്ണുങ്ങൾM കുഞ്ചാക്കോപ്രേംനസീർ, വിജയശ്രീ, ഉഷാകുമാരി.M. കുഞ്ചാക്കോ
111973പൊന്നാപുരം കോട്ടM കുഞ്ചാക്കോപ്രേംനസീർ, വിജയശ്രീ, വിജയനിർമ്മലM. കുഞ്ചാക്കോ
121973തിരുവാഭരണംശശികുമാർപ്രേംനസീർ, മധു, വിജയശ്രീ, ജയഭാരതിE.K. ത്യാഗരാജൻ
131973സ്വർഗ്ഗപുത്രിലിസിP സുബ്രഹ്മണ്യംമധു, വിജയശ്രീP സുബ്രഹ്മണ്യം
141973തേനരുവിM കുഞ്ചാക്കോസത്യൻ, പ്രേംനസീർ, വിജയശ്രീ, വിജയനിർമ്മലM. കുഞ്ചാക്കോ
151973പച്ചനോട്ടുകൾലീലാമ്മഎ.ബി. രാജ്പ്രേംനസീർ, വിജയശ്രീ, റാണിചന്ദ്രK.P. കൊട്ടാരക്കര
161973തനിനിറംരാധശശികുമാർപ്രേംനസീർ, വിജയശ്രീമുഹമ്മദ് ആസാം (Aazam ഭായ്)
171973പ്രേതങ്ങളുടെ താഴ്വരവേണുഗോപാല മേനോൻരാഘവൻ, വിജയശ്രീവേണുഗോപാല മേനോൻ
181973കാട്മാലP. സുബ്രഹ്മണ്യംമധു, വിജയശ്രീ, വിൻസൻറ്P. സുബ്രഹ്മണ്യം
191972ആരോമലുണ്ണിM. കുഞ്ചാക്കോപ്രേംനസീർ, വിജയശ്രീ, ഷീലM കുഞ്ചാക്കോ
201972മന്ത്രകോടിവത്സല M കൃഷ്ണൻ നായർപ്രേംനസീർ, വിജയശ്രീR.M. വീരപ്പൻ
211972മറവിൽ തിരിവു സൂക്ഷിക്കുകഇന്ദുമതിശശികുമാർപ്രേംനസീർ, വിജയശ്രീRS രാജൻ
221972പോസ്റ്റുമാനെ കാണ്മാനില്ലകമലംM കുഞ്ചാക്കോപ്രേംനസീർ, വിജയശ്രീM. കുഞ്ചാക്കോ
231972പുഷ്പാഞ്ജലിഉഷശശികുമാർപ്രേംനസീർ (ത്രിബിൾ റോൾ), വിജയശ്രീP.V. സത്യം, മുഹമ്മദ് ആസാം (Aazam ഭായ്)
241972ആദ്യത്തെ കഥരാജകുമാരിKS സേതുമാധവൻപ്രേംനസീർ, വിജയശ്രീe, ജയഭാരതിK.S.R. മൂർത്തി
251972അന്വേഷണംശശികുമാർപ്രേംനസീർ, വിജയശ്രീe, ശാരദമുഹമ്മദ് ആസാം (Aazam ഭായ്)
261972മായകമലംരാമു കാര്യാട്ട്പ്രേംനസീർ, വിജയശ്രീ, ശാരദT.E. വാസുദേവൻ
271972പ്രൊഫസർമായാദേവിP സുബ്രഹ്മണ്യംജെമിനി ഗണേശൻ, ശാരദ, വിജയശ്രീP. സുബ്രഹ്മണ്യം
281972ശ്രീ ഗുരുവായൂരപ്പൻP സുബ്രഹ്മണ്യംജെമിനി ഗണേശൻ, വിജയശ്രീ, ശാരദ, റാണിചന്ദ്ര.P. സുബ്രഹ്മണ്യം
291972സംഭവാമി യുഗേ യുഗേസുമതിAB രാജ്പ്രേംനസീർ, വിജയശ്രീKP കൊട്ടാരക്കര
301972ടാക്സി കാർറാണിവേണുഗോപാല മേനോൻപ്രേംനസീർ, വിജയശ്രീ, വിൻസൻറ്വേണുഗോപാല മേനോൻ
311971ശിക്ഷDancerN പ്രകാശ്സത്യൻ, പ്രേംനസീർ, വിജയശ്രീe, ഷീലമുഹമ്മദ് ആസാം (Aazam ഭായ്)
331971ബോബനും മോളിയുംശശികുമാർമധു, വിജയശ്രീരവി അബ്രഹാം
331971ലങ്കാദഹനംരജനിശശികുമാർപ്രേംനസീർ, വിജയശ്രീK.P. കൊട്ടാരക്കര
341971മറുനാട്ടിൽ ഒരു മലയാളിഗീതAB രാജ്പ്രേംനസീർ, വിജയശ്രീT.E. വാസുദേവൻ
351971അച്ഛൻറെ ഭാര്യഓമനതിക്കുറിശ്ശി സുകുമാരൻ നായർK.P. ഉമ്മർ, വിജയശ്രീ, രാഗിണിKS ശബരിനാഥൻ
361970പളുങ്കുപാത്രംതിക്കുറിശ്ശി സുകുമാരൻ നായർസത്യൻ, പ്രേംനസീർ, മധു, വിജയശ്രീ, പത്മിനി.K.S. ശബരിനാഥൻ
371970ദത്തുപുത്രൻവനജM കുഞ്ചാക്കോസത്യൻ, പ്രേംനസീർ, ഷീല, വിജയശ്രീ, ജയഭാരതിM. കുഞ്ചാക്കോ
381970ഒതേനന്റെ മകൻകുഞ്ഞികുങ്കിM കുഞ്ചാക്കോപ്രേംനസീർ, വിജയശ്രീ, രാഗിണി, ഷീലM. കുഞ്ചാക്കോ
391970ഡിറ്റക്ടീവ് 909 കേരളത്തിൽവേണുഗോപാല മേനോൻK.P. ഉമ്മർ, വിജയശ്രീ, ജയഭാരതിT.C. ശങ്കർ
401970രക്തപുഷ്പംശശികുമാർപ്രേംനസീർ, വിജയശ്രീK.P. കൊട്ടാരക്കര
411969പൂജാപുഷ്പംതിക്കുറിശ്ശി സുകുമാരൻ നായർപ്രേംനസീർ, വിജയശ്രീ, ഷീലK.S. ഗോപാലകൃഷ്ണൻ

അവലംബം

  1. http://www.scoopeye.com/showNews.php?news_id=1637
  2. http://malayalam.webdunia.com/entertainment/film/profile/0705/21/1070521077_1.htm
  3. http://malayal.am/node/5060 |}|}
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.