രാഘവൻ
മലയാളചലച്ചിത്രമേഖലയിലെ പ്രസിദ്ധനായ ഒരു നടനാണ് ആലിങ്കൽ രാഘവൻ (ജനനം: ഡിസംബർ 12, 1941). കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ രാഘവൻ നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ നടൻ ജിഷ്ണു ഇദ്ദേഹത്തിന്റെ മകനായിരുന്നു.
രാഘവൻ | |
---|---|
![]() രാഘവൻ | |
ജനനം | 1941 ഡിസംബർ 12 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര നടൻ |
സജീവം | 1968 മുതൽ ഇതുവരെ |
ജീവിത പങ്കാളി(കൾ) | ശോഭ |
കുട്ടി(കൾ) | ജിഷ്ണു ജ്യോൽസന |
മാതാപിതാക്കൾ | ആലിങ്കൽ ചത്തുക്കുട്ടി കല്യാണി |
ബാല്യവും വിദ്യാഭ്യാസവും
1941 ഡിസംബർ 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂരിലെ തളിപ്പറമ്പിൽ പൂക്കോത്തു തെരുവിൽ രാഘവൻ ജനിച്ചു.[1] തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പഠിച്ചു. മധുരയിലെ ഗ്രാമീണ ഇൻസ്റ്റിട്യൂട്ടിൽ നിന്നും റൂറൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയ രാഘവൻ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്തമാക്കി.[1]
അഭിനയജീവിതം
പ്രീ-യൂണിവേഴ്സിറ്റിക്കു ശേഷം രണ്ടു വർഷം ടാഗോർ കലാസമിതിയിൽ നടനായി. മംഗലാപുരം, കൂർഗ്, മർക്കാറാ തുടങ്ങി കേരളത്തിനു പുറത്തും നാടകം അവതരിപ്പിച്ചു. കന്നഡയിൽ ഓരുകെ മഹാസഭ്യ എന്ന ചലച്ചിത്രം ചെയ്തു. പിന്നീട് ചൗക്കട ദ്വീപ് എന്ന കന്നഡ ചിത്രത്തിൽ നായകനായി അഭിനയിച്ചു. 1968-ൽ പുറത്തുവന്ന കായൽക്കരയിൽ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അതിനുശേഷം അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1]
സീരിയലുകളിൽ
ദൂരദർശൻ ആദ്യം സംപ്രേഷണം ചെയ്ത ഇവരും മനുഷ്യരാണ് എന്ന പരമ്പരയിൽ രാഘവൻ ആയിരുന്നു നായകൻ. കൈരളിവിലാസം ലോഡ്ജ് രണ്ടാമത്തെ പരമ്പരയും.[1]
കുടുംബം
ശോഭയാണ് രാഘവന്റെ ഭാര്യ. പരേതനായ നടൻ ജിഷ്ണുവും ജ്യോത്സ്നയുമാണ് മക്കൾ. സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി രാഘവൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.[1]
അഭിയയിച്ച ചിത്രങ്ങൾ
- ആട്ടകഥ (2013)
- ഓർഡിനറി] (2012)
- സീൻ ഒന്നു നമ്മുടെ വീട് (2012)
- ശ്വാന്തം ഭാര്യ സിന്ദാബാദ് (2010)
- മേഘമൽഹാർ (2001)
- ഇന്ദ്രിയം (2000)
- അത്യുന്നതങ്ങളിൽ കൂടാരം പനിതവർ (1997)
- കുലം (1997)
- അവൻ അനന്ദപത്മനാഭൻ (1994)
- പ്രിയപ്പെട്ട കുക്കു (1992)
- അദ്വൈതം (1992)
- എവിഡൻസ് (1988)
- 1921 (ചലച്ചിത്രം)
- എല്ലാവർക്കും നന്മകൾ (1987)
- ചേക്കേറനൊരു ചില്ല
- ഞാൻ പിറന്ന നാട്ടിൽ (1985)
- രംഗം (1985)
- പൊന്മുടി (1982)
- ലഹരി (1982)
- പഞ്ചപാണ്ഡവർ (1981)
- വാടക വീട്ടിലെ അതിഥി (1981)
- അധികാരം (1980)
- ഇവർ (1980)
- സരസ്വതീയം (1980)
- അമ്മയും മക്കളും (1980)
- അങ്ങാടി (1980)
- ഈശ്വര ജഗതീശ്വര (1979)
- ഹൃദയമതിന്റെനിറങ്ങൾ (1979)
- കണ്ണുകൾ (1979)
- ലജ്ജാവതി (1979)
- രാജവീധി (1979)
- അമൃതചുംബനം (1979)
- ഇവൾ ഒരു നാടോടി (1979)
- ജിമ്മി (1979)
- ഒറ്റപ്പെട്ടവർ (1979)
- ഇന്ദ്രധനുഷ് (1979)
- അജ്ഞാത തീരങ്ങൾ (1979)
- രജു റഹിം (1978
- അനുമോദനം (1978)
- റൗഡി രാമു (1978)
- ബലപരീക്ഷണം (1978)
- ഹേമന്ദരാത്രി (1978)
- കൈതപ്പൂ (1978)
- വാടകയ്ക്കു ഒരു ഹൃദയം (1978)
- പ്രിയദർശിനി (1978)
- വരദക്ഷിണ (1977)
- വിടരുന്ന മൊട്ടുകൾ (1977)
- ഊഞ്ഞാൽ (1977)
- ടാക്സി ഡ്രൈവർ (1977)
- രാജപരമ്പര (1977)
- ശുക്രദശ (1977)
- ആദ്യപാഠം (1977)
- മനസ്സൊരു മയിൽ (1977)
- ശ്രീമുരുകൻ (1977)
- പാൽക്കടൽ (1976)
- അംബ അംബിക അംബാലിക് (1976)
- മാനസവീണ (1976)
- ലൈറ്റ് ഹൗസ് (1976)
- മധുരം തിരുമധുരം (1976)
- ഹൃദയം ഒരു ക്ഷേത്രം (1976)
- ആലിംഗനം (1976)
- മൽസരം (1975)
- അയോദ്ധ്യ (1975)
- ഭാര്യയില്ല്ലാത്ത രാത്രി (1975)
- ഉത്സവം (1975)
- മധുരപ്പതിനേഴ് (1975)
- നിർമ്മല (1975)
- സ്വമി അയ്യപ്പൻ (1975)
- പട്ടഭിഷേകം (1974)
- പാതിരാവും പകൽവെളിച്ചവും (1974)
- സ്വർണ്ണ വിഗ്രഹം (1974)
- ഭൂഗോളം തിരിയുന്നു (1974)
- നഗരം സാഗരം (1974)
- അയലത്തെ സുന്ദരി (1974)
- മോഹം (1974)
- രാജഹംസം (1974)
- സപ്ത സ്വരങ്ങൾ (1974)
- യൗവനം (1974)
- കാമിനി (1974)
- ചഞ്ചല (1974)
- ഉർവശി ഭാരതി (1973)
- സ്വർഗ പുത്രി (1973)
- ആശാചക്രം (1973)
- ഉദയം (1973)
- പ്രേതങ്ങളുടെ താഴ്‌വര (1973)
- നഖങ്ങൾ (1973)
- ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
- ആരാധിക (1973)
- പെരിയാർ (1973)
- ഗായത്രി (1973)
- മഴക്കാർ (1973)
- ദർശനം (1973)
- ചായം (1973)
- ചെമ്പരത്തി (1972)
- നൃത്തശാല (1972)
- ഉമ്മാച്ചു (1971)
- ആഭിജാത്യം (1971)
- പ്രതിധ്വനി (1971)
- തപസ്വിനി (1971)
- സി.ഐ.ഡി. നസീർ (1971)
- അമ്മയെന്ന സ്ത്രീ (1970)
- അഭയം (1970)
- കുറ്റവാളി (1970)
- വീട്ടു മൃഗം (1969)
- റെസ്റ്റ് ഹൗസ് (1969)
- കായൽക്കരയിൽ (1968)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- യൂട്യൂബിൽ നിന്ന് രാഘവൻ
- കാതോരം ഡേറ്റാബേസി നിന്ന് രാഘവൻ