മന്ത്രവാദി

വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന മന്ത്രങ്ങളെ യഥാവിധി പ്രയോഗിക്കുന്ന വ്യക്തിക്ക് പറയുന്ന പേരാണ് മന്ത്രവാദി. മന്ത്രവാദികൾ മൂന്ന് തരത്തിൽ ഉണ്ട്. സത്വഗുണത്തോടുകൂടിയ മന്തവാദികൾ, രജോഗുണത്തോടു കൂടിയ മന്ത്രവാദികൾ, തമോ ഗുണത്തോടു കൂടിയ മന്ത്രവാദികൾ. മൂന്നാമതു പറഞ്ഞിട്ടുള്ള വിഭാഗം ദുർമന്ത്രവാദികൾ എന്നറിയപ്പെടുന്നു. ഇവർ അഥർവ്വ വേദത്തിൽ പറഞ്ഞിട്ടുള്ള മന്ത്രങ്ങളാണ് ഉപയോഗിക്കുക. മറ്റുള്ളവരുടെ നാശത്തിനായി മന്ത്രങ്ങളെ ദുർവിനിയോഗം ചെയ്യുന്നവരാണ് ദുർ മന്ത്രവാദികൾ. എന്നാൽ ഒന്നാമത്തെ ഗണത്തിൽ പെടുന്നവർ പ്രപഞ്ച നന്മക്കും, ജീവജാലങ്ങളുടെ നിലനില്പിനുമായി ദൈവങ്ങളെ പ്രീതിപ്പെടുത്തുവാൻ മന്ത്രങ്ങളെ ഉപയോഗിക്കുന്നു.

അവലംബം

    പുറംകണ്ണികൾ

      മന്ത്രവാദി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
      This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.