ബ്രഹ്മസൂത്രം

പ്രാചീന ഭാരതത്തിലെ ആധ്യാത്മിക ദർശനങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടവും സമഗ്രവുമായി കരുതപ്പെടുന്ന അദ്വൈത ദർശനത്തിന്റെ അങ്കുരം അടങ്ങുന്ന ആദിമസൂത്ര സഞ്ചയം. ബാദരായണമുനിയാണ് ഈ സൂത്രങ്ങൾ എഴുതിയത് എന്നു കരുതുന്നു. നാല് അധ്യായങ്ങളും അവയിലോരോന്നിലും നാലു പാദങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം. വേദാന്തസൂത്രം എന്നപേരിലും അറിയപ്പെടുന്നു. ഭഗവദ്ഗീതയും, ഉപനിഷത്തുകളും, ബ്രഹ്മസൂത്രവും കൂടുചേർന്നതാണ് ഭാരതീയവേദാന്തത്തിന്റെ അടിത്തറ എന്നു ഹൈന്ദവാചാര്യന്മാർ കരുതുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

ഹിന്ദുമതം കവാടം

ബ്രഹ്മസൂത്രഭാഷ്യം

ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സൂത്രങ്ങൾ [1]. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകൾക്ക് ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.

പ്രമാണങ്ങൾ

  1. Mayn's Hindu Law and usage.14th edition page 17.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.