ബാൾക്കൻ

തെക്കു കിഴക്കൻ യൂറോപ്പിൽ മധ്യധരണ്യാഴിയിലേക്ക് തള്ളിനില്ക്കുന്ന ഉപദ്വീപാണ് ബാൾക്കൻ(balkon peninsula). ബാൾക്കൻ പർവ്വതത്തിൽ നിന്നാണ് ഉപദ്വീപിന് ഈ പേര് ലഭിച്ചത്. അൽബേനിയ, ബോസ്നിയ-ഹെർസഗോവിന, ബൾഗേറിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, ഗ്രീസ്, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, സെർബിയ, കൊസോവൊ എന്നിവയാണ് ബാൾക്കൻ രാജ്യങ്ങൾ. തുർക്കിയുടെ ത്രേസ് ഭാഗവും ബാൾക്കനിലാണ്. റൊമാനിയ, സ്ലൊവീനിയ എന്നി രാഷ്ട്രങ്ങളേയും ബാൾക്കനിൽ ഉൾപ്പെടുത്തി കാണാറുണ്ട്. 5.5 ലക്ഷം ച.കി.മീ. ആണ് ഈ മേഖലയുടെ വിസ്തൃതി. ആറു കോടിയോളം ജനങ്ങൾ ഇവുടെ അധിവസിക്കുന്നു.

ഡാന്യൂബ്-സാവ-കുപ്പ രേഖ പ്രകാരമുള്ള ബാൾക്കൻ ഉപദ്വീപ്
Geography
Locationതെക്കൻ & മധ്യ  യൂറോപ്പ്
Highest elevation2,925
Administration
Demographics
Demonymബാൾക്കൻ
Populationabout 60 mln
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.