ബസുമതി
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസുമതി(ഹിന്ദി: बासमती,തമിഴ്: பாஸ்மதி കന്നഡ: ಭಾಸ್ಮತಿ,ഒറിയ: ବାସୁମତୀ, ഉർദു: باسمتی, തെലുഗ്: బాస్మతి, ബംഗാളി: বাসমতী).[1] നീളം കൂടിയ അരിയാണിവയ്ക്ക്. ബസുമതി അരിയുടെ ഏറ്റവും കൂടുതൽ ഉൽപാദനവും ഉപഭോഗവും ഇന്ത്യയിലാണ്. 2014 ൽ ഇന്ത്യയാണ് 59% ബസുമതി അരിയും കയറ്റുമതി ചെയ്തത്, ബാക്കിയുള്ളത് പാകിസ്താനും. എന്നാൽ പല രാജ്യങ്ങളും പ്രാദേശികമായി ഇത് കൃഷി ചെയ്യുന്നുമുണ്ട്.[2]
ബസുമതി അരി | |
---|---|
![]() ഇടതു ഭാഗത്തു തവിട്ടു നിറത്തിലുള്ള അരിയും വലതു ഭാഗത്തു ബസുമതി അരിയും | |
Genus | Oryza |
Origin | ദക്ഷിണേഷ്യ |

ഉത്ഭവം
ബസുമതി എന്ന വാക്ക് ഹിന്ദി/ഉറുദു വാക്ക് ആയ बासमती باسمتی bāsmatī ൽ നിന്നും രൂപപ്പെട്ടതാണ്. ഇതിന്റെ അർത്ഥം "മണമുള്ള" എന്നാണ്[3] (സംസ്കൃതം बासमती, bāsamatī). ഈ അരി നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൃഷി ചെയ്യപ്പെട്ടു വരുന്നതാണെന്ന് കരുതുന്നു. ഇതിനെക്കുറിച്ചുള്ള ആദ്യ പരാമർശം 1776 ലെ ഹീർ രൻഝ എന്ന പഞ്ചാബി കൃതിയിൽ ആണ്.[4][5]
ഹിന്ദു വ്യാപാരികളാണ് മധ്യപൗരസ്ത്യദേശങ്ങളിൽ ബസുമതി അരി പ്രചരിപ്പിച്ചത്. ദക്ഷിണേഷ്യൻ പാചകക്രമങ്ങൾക്കു പുറമെ പേർഷ്യൻ, അറബി തുടങ്ങിയ മധ്യപൗരസ്ത്യദേശങ്ങളിലെ പാചകക്രമങ്ങളിലും ഇന്ന് ബസുമതി അരി ഒരു പ്രധാന ചേരുവയാണ്.
കൃഷിയും ഉത്പാദനവും
ഇന്ത്യയിലാണ് ലോകത്തെ ബസുമതി ഉത്പാദനത്തിന്റെ 70% ഉം നടക്കുന്നത്.[6] ഇതിന്റെ ഒരു ചെറിയ ഭാഗം ജൈവരീതിയിലാണ് കൃഷി ചെയ്യപ്പെടുന്നത്. ഖേത്തി വിരാസത്ത് മിഷൻ പോലെയുള്ള സംഘടനകൾ പഞ്ചാബിൽ ഇതിന്റെ ഉത്പാദനം കൂട്ടാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.[7][8]
ഇന്ത്യയിൽ
ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ബസുമതി അരി കൃഷി ചെയ്തു വരുന്നു. 2016-17 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ ആകെ ബസുമതി ഉത്പാദനം 108.86 ദശലക്ഷം ടൺ ആണ്.[9] ഹരിയാന ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകർ. ഇന്ത്യയുടെ മൊത്തം ബസുമതി ഉത്പാദനത്തിൽ 60 ശതമാനത്തിലേറെ ഇവിടെ നിന്നാണ്.
നേപ്പാളിൽ
നേപ്പാളിൽ കാഠ്മണ്ഡു താഴ്വരയിലും തെരായി പ്രദേശത്തും ബസുമതി അരി കൃഷി ചെയ്തു വരുന്നു. നേപ്പാളിലെ തനതു ഇനം ബസുമതി അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെങ്കിലും ഇത് പിൻവലിയ്ക്കപ്പെടുമെന്നു വിശ്വസിയ്ക്കുന്നു. [10]
മണവും രുചിയും
രംഭ അഥവാ ബിരിയാണികൈതയുടെ (Pandanus amaryllifolius) രുചിയുള്ള ബസുമതി അരിയ്ക്ക് 2-അസെറ്റിൽ-1-പൈരോലിൻ (2-acetyl-1-pyrroline) എന്ന രാസവസ്തുവാണ് ഈ രുചി കൊടുക്കുന്നത്.[13] ബസുമതി അരിമണികളിൽ ഏതാണ്ട് 0.09 പി.പി.എം അളവിൽ ഈ സംയുക്തം അടങ്ങിയിട്ടുണ്ട്. മറ്റുള്ള അരികളെ അപേക്ഷിച്ചു ഇത് 12 മടങ്ങോളം അധികമാണ്. ഈ സംയുക്തത്തിന്റെ ഇത്ര ഉയർന്ന അളവാണ് ബസുമതി അരിയ്ക്ക് ഈ പ്രത്യേക രുചിയും മണവും നൽകുന്നത്.[14] ഈ സംയുക്തം ചില തരം പാൽക്കട്ടികളിലും പഴങ്ങളിലും മറ്റു ചില ധാന്യവർഗങ്ങളിലും കണ്ടു വരുന്നു. യൂറോപ്പിലും അമേരിക്കയിലും ഇത് ബേക്കറി പദാർത്ഥങ്ങളുടെ സ്വാദു കൂട്ടാനുള്ള ഒരു ചേരുവയായി അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.[15]
വൈവിധ്യവും സങ്കരയിനങ്ങളും
വിവിധയിനം ബസുമതി അരികൾ ഉണ്ട്. പരമ്പരാഗത ഇന്ത്യൻ ഇനങ്ങൾ ബസുമതി 370, ബസുമതി 385, ഡെറാഡൂണി ബസുമതി, തരാവോരി ബസുമതി തുടങ്ങിയവയാണ്. കെർണൽ ബസുമതി, ബസുമതി 385, ബസുമതി 198 തുടങ്ങിയവയാണ് പാകിസ്താനി ശുദ്ധ ഇനങ്ങൾ.[16]
ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരമ്പരാഗത സങ്കേതങ്ങൾ ഉപയോഗിച്ച് പൊക്കം കുറഞ്ഞ ഒരു ബസുമതി ചെടിയുടെ സങ്കരയിനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുസ ബസുമതി - 1 (PB 1 അല്ലെങ്കിൽ ടോഡൽ) എന്ന ഈ ഇനത്തിന് ശുദ്ധ ഇനങ്ങളുടെ എല്ലാ നല്ല ഗുണങ്ങളുമുണ്ട്. അതെ സമയം ഇത് പരമ്പരാഗത ഇനങ്ങളെക്കാൾ രണ്ടിരട്ടി വിളവും തരുന്നു. ബസുമതിയിൽ നിന്നും ഉരുത്തിരിച്ചെടുത്ത സുഗന്ധമുള്ള മറ്റു ചില ഇനങ്ങളാണ് PB 2, PB 3, RS 10 തുടങ്ങിയവ. പക്ഷെ ഇവ ബസുമതി അരിയായി പരിഗണിയ്ക്കപ്പെടുന്നില്ല.
അംഗീകരിയ്ക്കപ്പെട്ട ഇനങ്ങൾ
നേപ്പാളി ഇനങ്ങൾ
ബസുമതി 217, പുസ ബസുമതി, ബസുമതി 1, നേപ്പാളിസ് റെഡ് ബസുമതി.
ഇന്ത്യൻ ഇനങ്ങൾ
ബസുമതി, P3 പഞ്ചാബ്, ടൈപ്പ് III ഉത്തർ പ്രദേശ്, എഛ്.ബി.സി -19 സാഫിഡോൺ, 386 ഹരിയാന, കസ്തുരി (ബരൻ, രാജസ്ഥാൻ), ബസുമതി 198, ബസുമതി 217, ബസുമതി 370, ബീഹാർ, കസ്തുരി, മഹി സുഗന്ധ, പുസ 1121.
ബന്ധപ്പെട്ട മറ്റു ഇനങ്ങൾ
ടെക്സ്മതി എന്ന ബസുമതിയോട് സാമ്യമുള്ള ഒരു തരം അരി അമേരിക്കയിൽ കൃഷി ചെയ്യുന്നുണ്ട്.[19]
പിഷോരി എന്ന കെനിയയിൽ കൃഷി ചെയ്യുന്ന ഒരു തരം അരിയും ബസുമതിയുമായി ബന്ധപ്പെട്ടതാണ്.[20]
ബസുമതി സെർട്ടിഫിക്കേഷൻ
ബസുമതി എക്സ്പോർട്ട് ഡെവലൊപ്മെൻറ് ഫൌണ്ടേഷൻ (BEDF) അരികളുടെ ഡി.എൻ.എ ഫിംഗർപ്രിന്റിങ് നടത്തി ബസുമതി മാർക്ക് എന്ന സെർട്ടിഫിക്കേഷൻ കൊടുക്കുന്നുണ്ട്.[21]
മായംചേർക്കൽ
യഥാർത്ഥ ബസുമതി അരിയെ ഇതുപോലുള്ള മറ്റു തരം അരികളിൽ നിന്നും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ശുദ്ധമായ തരം ബസുമതി അരിയ്ക്ക് വിലയും വളരെ കൂടുതലാണ്. ഇക്കാരണങ്ങളാൽ ചില വ്യാപാരികൾ യഥാർത്ഥ ബസുമതി അരിയെ സങ്കരയിനം അരികളും നീളം കൂടുതലുള്ള മറ്റു തരം അരികളും കൂട്ടിച്ചേർത്തു വിൽക്കാറുണ്ട്. ബ്രിട്ടനിൽ 2005 ൽ ഫുഡ് സ്റ്റാൻഡേർഡ്‌സ് ഏജൻസി നടത്തിയ ഒരു പഠനത്തിൽ അവിടെ വിൽക്കുന്ന ബസുമതി അരിയുടെ ഏതാണ്ട് പകുതിയും കലർപ്പുള്ള തരം ആണെന്ന് കണ്ടെത്തിയിരുന്നു.[22] 2010 ൽ നടത്തിയ വേറൊരു പരിശോധനയിൽ 15 ൽ 4 സാമ്പിളുകളും കലർപ്പുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സാമ്പിളിൽ ബസുമതി അരിയേ ഉണ്ടായിരുന്നില്ല.[23]
ഡി.എൻ.എ ഫിംഗർപ്രിന്റിങ് സങ്കേതം ഉപയോഗിച്ച് ഒരു സാമ്പിളിലെ അരിമണികളിൽ 1% ൽ ഏറെ ബസുമതി അല്ലാത്ത ഇനങ്ങൾ കലർന്നിട്ടുണ്ടെങ്കിൽ ±1.5% കൃത്യതയോടെ കണ്ടുപിടിയ്ക്കാനാകും.[24] കയറ്റുമതിക്കാർ തങ്ങളുടെ അരി പാക്കറ്റുകൾക്ക് ഡി.എൻ.എ ഫിംഗർപ്രിന്റിങ് ഉപയോഗിച്ച ശേഷം ശുദ്ധതാ സർട്ടിഫിക്കറ്റുകൾ കാണിയ്ക്കാറുണ്ട്.[25] ഈ സങ്കേതം ഉപയോഗിയ്ക്കുന്ന ഒരു ടെസ്റ്റിംഗ് കിറ്റ് ലാബിൻഡ്യ എന്ന കമ്പനി സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപ്രിന്റിങ്'ന്റെ സഹായത്തോടെ ഇന്ത്യയിൽ ഇറക്കിയിട്ടുണ്ട്.[26]
പേറ്റന്റ് യുദ്ധം
1997 സെപ്റ്റംബറിൽ റൈസ്ടെക് എന്ന ടെക്സാസ് കമ്പനിയ്ക്ക് 5,663,484 എന്ന നമ്പറുള്ള അമേരിക്കൻ പേറ്റന്റ് അനുവദിച്ചു കിട്ടി. "ബസുമതി റൈസ് ലൈൻസ് ആൻഡ് ഗ്രേയ്ൻസ്" എന്നതായിരുന്നു പേറ്റന്റ്'ന്റെ ഹെഡിങ്. ബസുമതി അരിയുടെയും അതുപോലുള്ള മറ്റു അരികളുടെയും ഇനങ്ങളുടെ അവകാശവും ഇത്തരം അരികളെ ടെസ്റ്റ് ചെയ്യാനുള്ള അവകാശവുമാണ് ഈ പേറ്റന്റ് വഴി അവർക്ക് കിട്ടിയത്. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ ഇതിനെതിരെ ഒരുപാട് ബഹളം ഉണ്ടായി. ഇന്ത്യയും അമേരിക്കയും തമ്മിൽ വിദേശകാര്യ തലത്തിൽ വളരെയേറെ തർക്കങ്ങൾ നടന്നു. ഇന്ത്യ ഈ പ്രശ്നം വേൾഡ് ട്രേഡ് ഓർഗനൈസഷനിൽ ഉന്നയിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നടന്ന ചർച്ചകളിൽ റൈസ്ടെക് കമ്പനി തങ്ങളുടെ അവകാശങ്ങളിൽ പലതും പിൻവലിച്ചു. പ്രധാനമായും അവരുടെ അരിയെ "ബസുമതി" എന്ന് വിളിയ്ക്കാനുള്ള അവകാശവും അവർക്കു നഷ്ടപ്പെട്ടു..[27]
ഗ്ലൈസെമിക് ഇൻഡക്സ്
കനേഡിയൻ ഡയബറ്റിക് അസോസിയേഷൻ ബസുമതി അരിയ്ക്ക് കല്പിച്ചിരിയ്ക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് 56 നും 69 നും ഇടയ്ക്കാണ്. സാധാരണ അരിയുടെ ഇൻഡക്സ് 89 ആണ്. അതിനാൽ പ്രമേഹരോഗികൾക്ക് ഇത് സാധാരണ അരിയേക്കാൾ ഉത്തമമാണെന്ന് കരുതപ്പെടുന്നു.[28]
അവലംബങ്ങൾ
- Big money in "specialty rices" Food and Agriculture Organization, United Nations (2002)
- Rice Sales From Pakistan to Reach Record as Iran Boosts Reserve Bloomberg (February 13, 2014)
- Oxford English Dictionary, s.v. basmati.
- VP Singh (2000). Aromatic Rices. International Rice Research Institute. pp. 135–36. ISBN 978-81-204-1420-4.
- Daniel F. Robinson (2010). Confronting Biopiracy: Challenges, Cases and International Debates. Earthscan. p. 47. ISBN 978-1-84977-471-0.
- India, Press Trust of (3 April 2016). "Basmati rice industry may revive in next harvest 2016-17: Icra". ശേഖരിച്ചത്: 21 March 2018 – via Business Standard.
- "De prijs van basmati: witte rijst met een donkere rand - National Geographic Nederland/België". National Geographic Nederland/België. ശേഖരിച്ചത്: 21 March 2018.
- "The Price of Basmati - Journalism Grants". journalismgrants.org. ശേഖരിച്ചത്: 21 March 2018.
- "India's to export record basmati rice in 2012/13 | Reuters". In.reuters.com. July 6, 2012. ശേഖരിച്ചത്: 2013-09-11.
- "Traders call for easing ban on Basmati exports". Kathmandu Post. 12 July 2016.
- Rice export: ‘Pakistan has potential of $4b but barely touches $1b’. The Express Tribune. February 8, 2012.
- Global market: Pakistani basmati may slip down the pecking order. The Express Tribune. July 19, 2012.
- S. Wongpornchai; T. Sriseadka; S. Choonvisase (2003). "Identification and quantitation of the rice aroma compound, 2-acetyl-1-pyrroline, in bread flowers (Vallaris glabra Ktze)". J. Agric. Food Chem. 51 (2): 457–462. doi:10.1021/jf025856x. PMID 12517110.
- Big money in "speciality rices" Food and Agriculture Organization, United Nations (2002)
- Fenaroli's Handbook of Flavor Ingredients, Sixth Edition, George A. Burdock (2009), CRC Press, ISBN 978-1420090772, p. 36
- http://latifricemills.com/1121-basmati-rice/
- "Survey on Basmati Rice" (PDF). multimedia.food.gov.uk. March 2004. മൂലതാളിൽ നിന്നും May 31, 2014-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത്: 2013-09-11.
- Fiaz,, N; Khalid, F; Sarwar, MA (2013). "Whiff of Pearls". Rice Plus Magazine,ojs.irp.edu.pk. മൂലതാളിൽ നിന്നും 2016-10-02-ന് ആർക്കൈവ് ചെയ്തത്.
- Sanginga, P. C. (2009). Innovation Africa: Enriching Farmers' Livelihoods. London: Earthscan. pp. 301–302. ISBN 978-1-84407-671-0.
- "BASMATI EXPORT DEVELOPMENT FOUNDATION". apeda.gov.in. ശേഖരിച്ചത്: 21 March 2018.
- British Retail Consortium (July 2005). Code of practice on Basmati rice Archived 2016-03-04 at the Wayback Machine..
- Rice, Tim (2010-01-29). "Probe finds fake basmati". This is Leicestershire. മൂലതാളിൽ നിന്നും 2013-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2013-09-11.
- Basmati rice collaborative trial - FA0110. defra.gov.uk
- Archak, Sunil et al. (2007). "High-throughput multiplex microsatellite marker assay for detection and quantification of adulteration in Basmati rice (Oryza sativa)" and Lakshminarayana, V. et al. (2007). "Capillary Electrophoresis Is Essential for Microsatellite Marker Based Detection and Quantification of Adulteration of Basmati Rice ( Oryza sativa)".
- Basmati Testing - Basmati Verifiler Kit. Labindia.
- "Bid for patent for basmati rice hits a hurdle", The Hindu, November 5, 2006
- "Canadian Diabetes Associate - The Glycemic Index" (PDF). ശേഖരിച്ചത്: 2017-06-01.
പുറംകണ്ണികൾ
- About patent dispute
- China: India's new basmati export destination
- Rice industry: Lack of branding hurts Pakistan, India moves ahead
- Kannan, Shilpa (February 15, 2008). "India and Pakistan link to protect Basmati". BBC News. ശേഖരിച്ചത്: April 26, 2010.
![]() |
വിക്കിമീഡിയ കോമൺസിലെ Basmati rice എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |