പർപ്പടകപ്പുല്ല്

ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്. (ശാസ്ത്രീയ നാമം: Oldenlandia diffusa). സംസ്കൃതത്തിൽ പർപ്പട:, ജ്വരഘ്ന:, പിത്താരി എന്നും ഇംഗ്ലീഷിൽ wild chayroot, Diamond Flower എന്നും അറിയപ്പെടുന്നു. ഓണത്തിന് കുമ്മാട്ടി കെട്ടുന്നത് ഈ പുല്ലുകൊണ്ടാണ്. വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്. കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്[2]. നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ വർഷത്തിൽ 40 സെന്റിമീറ്ററോളം വളരുന്നു.

പർപ്പടകപുല്ല് ദേഹത്ത് കെട്ടിയ ഒരു കുമ്മാട്ടി, തൃശ്ശൂർ നിന്നും.

പർപ്പടകപ്പുല്ല്
പർപ്പടകപ്പുല്ല്
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Gentianales
Family:
Rubiaceae
Subfamily:
Rubioideae
Tribe:
Spermacoceae
Genus:
Species:
Oldenlandia diffusa

(Willd.) Roxb.
Synonyms[1]

Hedyotis brachypoda R.Br. ex Wall.
Hedyotis diffusa Willd.
Hedyotis diffusa Willd. (Hook.f.) R.Dutta
Hedyotis extensa R.Br. ex Wall.
Hedyotis polygonoides Wall.
Hedyotis radicans Bartl. ex DC.
Hedyotis ramosissima Kurz
Oldenlandia angustifolia Benth. Miq.
Oldenlandia brachypoda G.Don
Oldenlandia corymbosa L. (Benth.) Masam.
Oldenlandia diffusa (Willd.) Roxb. Hook.f.
Oldenlandia herbacea (L.) Roxb. Benth.
Oldenlandia pauciflora Roxb. ex Wight & Arn.

വിവിധയിനങ്ങൾ

Mollugo cerviana, Mollugo pentaphylla, fumeria viallantii എന്നി ചെടികളേയും ചില സ്ഥലങ്ങളിൽ പർപ്പടപ്പുല്ലായി കണക്കാക്കുന്നു.

രൂപവിവരണം

10-15 സെ.മീ വരെ ഉയരത്തിൽ വളരുന്ന ചെറിയ ചെടിയാണ്. ഇലകൾ വളരെ വീതി കുറഞ്ഞവയും നീളം 1 മുതൽ 3.5 സെ,മീ മാത്രം ഉള്ളവയുമാണ്. കൊച്ചുപൂക്കൾ വെള്ളനിറമോ മങ്ങിയ പിങ്കുനിറത്തോടു കൂടിയതോ ആണ്.

രസാദി ഗുണങ്ങൾ

  • രസം  : തിക്തം
  • ഗുണം  : ലഘു
  • വീര്യം : ശീതം
  • വിപാകം  : കടു

ആയുർവേദം

പർപ്പടകപ്പുല്ല് സമൂലം ഔഷധയോഗ്യമാണ്.

ഔഷധ ഗുണം

പനി ശമനത്തിനായി പർപ്പടകപ്പുല്ല് സമൂലം കഷായം വച്ച് സേവിക്കുന്നു. ചുട്ടുനീറ്റം ശമിപ്പിക്കുന്നു. മൂത്രവർധകമാണ്.

ഔഷധോപയോഗം

പർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.

ചിത്രശാല

അവലംബം

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
  • http://ayurvedicmedicinalplants.com/plants/1230.html
  1. IUCN Red List of Threatened Species
  2. കേരള ഇന്നവേഷൻ ഫൗണ്ടേഷൻ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.