പോളച്ചിറ
കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറ. കിഴക്ക് ചിറക്കര ക്ഷേത്രം മുതൽ പടിഞ്ഞാറ് കോട്ടേക്കുന്ന് ക്ഷേത്രം വരെ ആയിരത്തിഅഞ്ഞൂറോളം ഏക്കർ പാടശേഖരം[1] ഇതിൽ ഉൾപ്പെടുന്നു. ചാത്തന്നൂർ നിയമസഭാമണ്ഡലത്തിലാണ് ഇത് ഉൾപ്പെടുന്നത്.
പോളച്ചിറ (കാടിച്ചിറ) | |||||||
നിർദ്ദേശാങ്കം: (find coordinates) | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കൊല്ലം | ||||||
ഏറ്റവും അടുത്ത നഗരം | ചാത്തന്നൂർ | ||||||
ലോകസഭാ മണ്ഡലം | കൊല്ലം | ||||||
സിവിക് ഏജൻസി | ചിറക്കര ഗ്രാമപഞ്ചായത്ത് | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
| |||||||
വെബ്‌സൈറ്റ് | chirakkara.entegramam.gov.in/ |
കൃഷി
വളം ഇടാതെ കൃഷി ചെയ്യാൻ കഴിയുന്നത്ര ഫലഭൂയിഷ്ടമായ മണ്ണാണ് പോളച്ചിറയിലേത്.[2] പക്ഷെ, വർഷത്തിൽ മിക്കവാറും എല്ലാ മാസങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇവിടെ കൃഷി അസാദ്ധ്യവുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശഭരണ സ്ഥാപനങ്ങളും പോളച്ചിറയിലെ നെൽകൃഷിക്കായി ധാരാളം പണം ചെലവ് ചെയ്തിട്ടുണ്ടെങ്കിലും ഫലപ്രാപ്തിയുണ്ടായിട്ടില്ല.[3]
വർഷത്തിൽ ഏറെക്കാലവും പോളച്ചിറ വെള്ളം നിറഞ്ഞുകിടക്കുന്നു. യഥാസമയം വെള്ളം വറ്റിച്ചാൽ മാത്രമെ നെല്ല് വിതക്കാൻ കഴിയുകയുള്ളു. അതിന് കാലതാമസം വന്നാൽ നെല്ല് വിളവെടുക്കുന്നതിനുമുൻപായി കാലവർഷം എത്തുകയും കർഷകന് വിളവെടുക്കാൻ കഴിയാതാവുകയും ചെയ്യും. എന്നാൽ പോളച്ചിറയിൽ വെള്ളം വറ്റിക്കുമ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴുകയും അത് ഈ പ്രദേശത്താകെ ജലക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ പോളച്ചിറയിൽ വെള്ളം വറ്റിക്കാതെ മത്സ്യക്കൃഷി ചെയ്യുന്നതാണ് അഭികാമ്യം എന്ന വാദവും നിലവിലുണ്ട്. എന്നാൽ 2013ൽ വടക്കാഞ്ചേരി മാതൃകയിൽ നെൽക്കൃഷി ചെയ്ത് വിജയിപ്പിച്ച് പോളച്ചിറയിൽ നെൽക്കൃഷി സാദ്ധ്യമാണെന്ന് കൊല്ലംജില്ലാ പഞ്ചായത്ത് തെളിയിച്ചിരിക്കുന്നു. [4]
വിനോദ സഞ്ചാര വികസനത്തിന് വളരെയേറെ സാധ്യതയുള്ള പ്രദേശമാണ് പോളച്ചിറ. പക്ഷെ ബന്ധപ്പെട്ട അധികാരികളുടെ കണ്ണിൽ ഇനിയും പോളച്ചിറ എത്തിയിട്ടില്ല. ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം, മനം കുളിർപ്പിക്കുന്ന കാറ്റ്, കണ്കുളിർക്കെ കാണാനാകുന്ന മനോഹര പ്രകൃതി ദൃശ്യങ്ങൾ എന്നിവ ഇവിടെയെത്തുന്ന ആരെയും രോമാഞ്ചം അണിയിക്കും.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
1. കോട്ടേക്കുന്ന് സുബ്രഹ്മണ്യക്ഷേത്രം
2. ചിറക്കര ദേവിക്ഷേത്രം
3. വിളപ്പുറം ദേവിക്ഷേത്രം
4. ചാത്തന്നൂർ എസ്.എൻ. കോളേജ്
5. ആനന്ദവിലാസം ഗ്രന്ഥശാല, താഴം തെക്ക്
6. ഗവ: എച്ച്.എസ്.എസ്., നെടുങ്ങോലം
7. ഗവ: എച്ച്. എസ്. ചിറക്കര
8. ഗവ: എച്ച്.എസ്. ഉളിയനാട്
9. പുത്തന്കുളം ആനത്താവളം

പ്രമുഖ വ്യക്തികൾ:
1. പോളച്ചിറ രാമചന്ദ്രൻ (ഗുസ്തിക്കാരൻ)
2. ചാത്തന്നൂർ മോഹൻ (കവി)
3. ഡി. സുധീന്ദ്രബാബു (കഥാകൃത്ത്)
4. സുമേഷ് ചാത്തന്നൂർ (കവി)
5. ചിറക്കര സലിംകുമാർ (കഥാപ്രസംഗകൻ)
6. രമണിക്കുട്ടി (ചിത്രകാരി, നോവലിസ്റ്റ്)
അവലംബം
![]() |
വിക്കിമീഡിയ കോമൺസിലെ Polachira എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |