പങ്കജവല്ലി

കൊല്ലവർഷം 1104 വൃശ്ചികമാസം 16-നു ചെങ്ങന്നൂരിൽ ജനിച്ചു. സ്കൂൾഫൈനൽ വരെ പഠിച്ചു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വിവാഹിതയായി. സുപ്രസിദ്ധ മൃദംഗവിദ്വാനും ഹാസ്യനടനുമായ നാണുക്കുട്ടൻ ആയിരുന്നു വരൻ. ഭർത്താവിന്റെ ആഗ്രഹപ്രകാരം ചില പ്രഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നല്ല കഥാപ്രസംഗിക കൂടിയായ പങ്കജവല്ലി മൂന്നു കുട്ടിളുടെ മാതാവാണ്. ജീവിത നൗക എന്ന മലയാളചലച്ചിത്രമാണ് പങ്കജവല്ലിയെന്ന നടിയെ മലയാള സിനീമക്കു പരിചയപ്പെടുത്തിയത്.[1]

അഭിനയിച്ച ചിത്രങ്ങൾ

ചിത്രംവർഷംനിർമാതാവ്സംവിധായകൻ
ജീവിത നൗക1951എം. കുഞ്ചാക്കോ, കെ.വി. കോശികെ. വെമ്പു
അച്ഛൻ1952എം. കുഞ്ചാക്കോഎം.ആർ.എസ്. മണി
ആത്മസഖി1952നീല പ്രൊഡക്ഷൻസ്ജി.ആർ. റാവു
വിശപ്പിന്റെ വിളി1952എം. കുഞ്ചാക്കോ, കെ.വി. കോശിമോഹൻ റാവു
വേലക്കാരൻ1953കെ.ജി. ശ്രീധരൻ നായർഇ.ആർ. കൂപ്പർ
ലോകനീതി1953സ്വാമി നാരായണൻആർ. വേലപ്പൻ നായർ
ആശാദീപം1953ടി.ഇ. വാസുദേവൻജി.ആർ. റാവു
അവകാശി1954പി. സുബ്രഹ്മണ്യംആന്റണി മിത്രദാസ്
കാലം മാറുന്നു1955സ്വാമി നാരായണൻആർ. വേലപ്പൻ നായർ
പാടാത്ത പൈങ്കിളി1957പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
മറിയക്കുട്ടി1958പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
പൂത്താലി (ചലച്ചിത്രം)1960പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
ക്രിസ്തുമസ് രാത്രി (ചലച്ചിത്രം)1961പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
ജ്ഞാനസുന്ദരി1961ടി.ഇ. വാസുദേവൻകെ.എസ്. സേതുമാധവൻ
കണ്ടംബെച്ച കോട്ട്1961ടി.ആർ. സുന്ദരംടി.ആർ. സുന്ദരം
ഭാഗ്യജാതകം1962പി. ഭാസ്കരൻ, ബി.എസ്. കൊണ്ട റെഡ്ഡിപി. ഭാസ്കരൻ
സ്നാപക യോഹന്നാൻ1963പി. ഭാസ്കരൻപി. ഭാസ്കരൻ
ഒരാൾകൂടി കള്ളനായി1964പി.എ. തോമസ്പി.എ. തോമസ്
സ്കൂൾ മാസ്റ്റർ1964ബി.ആർ. പന്തലുഎസ്.ആർ. പുട്ടണ്ണ
ഓമനക്കുട്ടൻ1964കെ.കെ.എസ്. കൈമൾകെ.എസ്. സേതുമാധവൻ
പട്ടുതൂവാല1965പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
കളിയോടം1965പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
കുസൃതിക്കുട്ടൻ1966മുഹമ്മദ് അസ്സംഎം.കൃഷ്ണൻ നായർ
പുത്രി1966പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
സ്ഥനാർത്ഥി സാറാമ്മ1966റ്റി.ഇ. വസുദേവൻകെ.എസ്. സേതുമാധവൻ
കനകച്ചിലങ്ക1966സുന്ദർലാൽ നഹാതഎം. കൃഷ്ണൻ നായർ
റൗഡി1966എം.പി. ആനന്ദ്, പി.രഗരാജ്കെ.എസ്. സേതുമാധവൻ
കുടുംബം1967മുഹമ്മദ് അസീംഎം. കൃഷ്ണൻ നായർ
കസവുതട്ടം1967എം. കുഞ്ചാക്കോഎം. കുഞ്ചാക്കോ
മൈനത്തരുവി കൊലക്കേസ്1967എം. കുഞ്ചാക്കോഎം. കുഞ്ചാക്കോ
സഹധർമിണി1967പി.എ. തൊമസ്പി.എ. തൊമസ്
ലേഡീ ഡോക്ടർ1967പി. സുബ്രഹ്മണ്യംകെ. സുകുമാരൻ
അഞ്ചു സുന്ദരികൾ1968കാസിം വെങ്ങോലഎം. കൃഷ്ണൻ നായർ
കുമാര സംഭവം1969പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
ജ്വാല1969എം. കുഞ്ചാക്കോഎം. കൃഷ്ണൻ നായർ
നഴ്സ്1969പി. സുബ്രഹ്മണ്യംതിക്കുറിശ്ശി സുകുമാരൻ നായർ
താര1970എം. കുഞ്ചാക്കോഎം. കൃഷ്ണൻ നായർ
ഒതേനന്റെ മകൻ1970എം. കുഞ്ചാക്കോഎം. കുഞ്ചാക്കോ
മധുവിധു1970പി. സുബ്രഹ്മണ്യംഎൻ. ശങ്കരൻ നായർ
കൊച്ചനിയത്തി1971പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
ബോബനും മോളിയും1971രവി എബ്രഹാംശശികുമാർ
അംബ അംബിക അംബാലിക1976പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
വേഴാമ്പൽ1977-സ്റ്റാൻലി ജോസ്
മധുവിധു തീരും മുൻപേ1985പി. സുബ്രഹ്മണ്യംകെ. രാമചന്ദ്രൻ

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.