ചേല
പ്രധാനമായി ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ സ്ത്രീകൾ ധരിക്കുന്ന ഒരു തരം വസ്ത്രമാണ് ചേല അഥവാ സാരി[1]. നാല് മുതൽ ഒൻപത് മീറ്റർ വരെ നീളമുള്ള തുണിയാണ് സാരിക്കായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിൽ വിവിധ ശൈലിയിൽ സ്ത്രീകൾ ധരിക്കുന്നു. സാരിയുടെ ഒരറ്റം അരക്കെട്ടിൽ ഉറപ്പിക്കുകയും, അരക്കെട്ടിനു ചുറ്റുമായി അരക്കെട്ടു മുതൽ കാൽ വരെ മറയ്ക്കുന്ന രീതിയിൽ ചുറ്റുകയും, ഇതിൻറെ മറ്റേ അറ്റം ഇടതു തോളിൽക്കൂടെ പിന്നിലേക്ക് ഇടുകയും ചെയ്യുന്നു[1]. ഈ ശൈലിയാണ് കൂടുതലായും സ്ത്രീകൾ ഉപയോഗിച്ച് വരുന്നത്.

ആകെ ജനസംഖ്യ | |
---|---|
3,579,500 | |
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ | |
![]() | 1,680,000 |
![]() | 998,000 |
![]() | 303,000 |
![]() | 96,000 |
![]() | 82,000 |
![]() | 70,000 |
![]() | 54,000 |
![]() | 46,000 |
![]() | 40,000 |
![]() | 38,000 |
![]() | 30,000 |
![]() | 26,000 |
![]() | 20,000 |
![]() | 18,000 |
![]() | 15,000 |
![]() | 12,000 |
![]() | 11,000 |
![]() | 10,000 |
![]() | 9,000 |
![]() | 8,000 |
![]() | 6,000 |
![]() | 4,000 |
![]() | 2,000 |
![]() | 1,000 |
![]() | 500 |
ഭാഷകൾ | |
Hindi (साड़ी), Bengali (শাড়ি), | |
മതം | |
Hinduism and Islam, wearing saris.
![]() രാജാ രവിവർമ്മയുടെ ഒരു ചിത്രം-സ്ത്രീകൾ പലതരത്തിലുള്ള പാരമ്പര്യ സാരി വേഷത്തിൽ |
ചിലസ്ഥലങ്ങളിൽ സാരി ഒരു പാവാടയുടെ മുകളിലായാണ് ഉടുക്കുന്നത്. കൂടാതെ ഇതിൻറെ കൂടെ സാരിയുടെ നിറത്തിന് അനുയോജ്യമായ ജാക്കറ്റും ധരിക്കാറുണ്ട്. ഈ ജാക്കറ്റ് പകുതി കൈയ്യുള്ളതും, കഴുത്ത് വട്ടത്തിലോ, ചതുരത്തിലോ തുന്നിയതുമായിരിക്കും. ഈ ജാക്കറ്റിൻറെ പിൻവശം മറക്കപ്പെട്ടതും, അല്ലാത്തതും സ്ത്രീകൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ധരിക്കാറുണ്ട്. വിവിധ വർണ്ണങ്ങളിലുള്ളതും, വിവിധ അലങ്കാരപ്പണികളോടുകൂടിയതുമായ സാരികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് ഇതിനനുസരിച്ച് സാരിയുടെ വിലയും, ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും. വടക്കേ ഇന്ത്യയിലോ, തെക്കേ ഇന്ത്യയിലോ ആണ് സാരിയുടെ പിറവി, ഇപ്പോൾ ഇത് ഇന്ത്യയുടെ ഒരു പ്രതീകമായിരിക്കുന്നു.,
അവലംബം
- Alkazi, Roshan (1983) "Ancient Indian costume", Art Heritage; Ghurye (1951) "Indian costume", Popular book depot (Bombay); Boulanger, Chantal; (1997)
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Saris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- North Eastern Dress Traditional Dress
- Banarasi Sari Making & History
- Indian Sarees Article on Indian Sarees
- Kanjeevaram Sari All about Kanjivaram Sarees
- Sari vs. salwar kameez on the subcontinent