കാനഡ
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാണ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.
കാനഡ |
||||||
---|---|---|---|---|---|---|
Motto: A Mari Usque Ad Mare (ലാറ്റിൻ) "സമുദ്രം മുതൽ സമുദ്രം വരെ" |
||||||
ദേശീയഗാനം: ഓ കാനഡ രാജകീയ ഗാനം ഗോഡ് സേവ് ദ് ക്വീൻ |
||||||
Capital | ഒട്ടാവ 45°24′N 75°40′W | |||||
Largest city | ടൊറന്റോ | |||||
Official languages | ഇംഗ്ലീഷ്, ഫ്രഞ്ച് | |||||
Government | പാർലമെന്ററി ജനാധിപത്യം (നാമമാത്ര രാജഭരണം) | |||||
- | രാജഭരണം | എലിസബത്ത് രാജ്ഞി II | ||||
- | ഗവർണ്ണർ ജനറൽ | ഡേവിഡ് ജോൺസ്റ്റൻ | ||||
- | പ്രധാനമന്ത്രി | ജസ്റ്റിൻ ട്രൂഡോ | ||||
ഭരണകൂടം | ||||||
- | ബ്രിട്ടീഷ് നോർത്ത് അമേരിക്ക ആക്ട് | ജൂലൈ 1 1867 | ||||
- | വെസ്റ്റ്മിനിസ്റ്റർ ഉത്തരവ് | ഡിസംബർ 11 1931 | ||||
- | കാനഡ ആക്ട് | ഏപ്രിൽ 17 1982 | ||||
- | ജലം (%) | 8.92 (891,163 ച.കി.മീ) | ||||
ജനസംഖ്യ | ||||||
- | 2019 estimate | 3,68,21,900 (36-ആം) | ||||
- | 2011 census | 33,476,688 | ||||
GDP (PPP) | 2006 estimate | |||||
- | Total | $$1.165 ട്രില്ല്യൺ (11-ആം) | ||||
- | Per capita | $35,200 (7-ആം) | ||||
GDP (nominal) | 2006 estimate | |||||
- | Total | $1.089 ട്രില്ല്യൺ (8-ആം) | ||||
- | Per capita | $32,614 (16-ആം) | ||||
HDI (2006) | ||||||
നാണയം | കനേഡിയൻ ഡോളർ ($) (CAD ) |
|||||
സമയമേഖല | (UTC-3.5 മുതൽ -8 വരെ) | |||||
- | Summer (DST) | (UTC-2.5 മുതൽ -7 വരെ) | ||||
ഇന്റർനെറ്റ് TLD | .ca | |||||
ടെലിഫോൺ കോഡ് | +1 |
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
10 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൌണ്ട്‌ലാൻഡ് ആൻഡ് ലബ്രാഡൊർ, നോവാ സ്കോഷ്യ, ഒന്റാറിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്, സസ്കാച്വാൻ എന്നിവയാണു സംസ്ഥാനങ്ങൾ. നൂനവുട്, വടക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ, യുകോൺ എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളും. സംസ്ഥാനങ്ങൾക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വയംഭരണാധികാരങ്ങളുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, സമൂഹക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിന്റെ വരുമാനത്തേക്കാൾ കൂടുതലാണ്. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സർക്കാരിന് പ്രത്യേക നിയമ നിർമ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാവുന്നതാണ്. എന്നാൽ ഇത്തരം കേന്ദ്രനിയമങ്ങൾ തള്ളിക്കളയാനും സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. അപൂർവമായേ അപ്രകാരം സംഭവിക്കുന്നുള്ളൂ എന്നുമാത്രം.
എല്ലാ സംസ്ഥാനങ്ങൾക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവൻ പ്രീമിയർ എന്നറിയപ്പെടുന്നു (പ്രീമിയർ എന്നാൽ പ്രധാനമന്ത്രി എന്നാണ് അർത്ഥമെങ്കിലും കനേഡിയൻ പ്രധാനമന്ത്രിയുമായി സംശയമുണ്ടാകാതിരിക്കുവാൻ വേണ്ടി സംസ്ഥാന ഭരണത്തലവന്മാരെ പ്രീമിയർ എന്ന് വിളിക്കുന്നു). രാജ്ഞിയുടെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങൾക്കും ലെഫ്റ്റനന്റ് ഗവർണർമാരും ഉണ്ട്.
ചിത്രശാല
- നോത്ര്-ദാം ബസിലിക്ക, മോൺട്രിയോൾ, കനഡ