കൊല്ലങ്കോട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌. ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലൻ സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്

കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട് ജങ്ഷൻ - 19 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ, പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 55 കി.മി. അകലെ.

ഇവയും കാണുക

കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റർ ഗേജ് റയിൽ‌വേ സ്റ്റേഷൻ കൊല്ലങ്കോട് ഠൌണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ ആണ്. റയിൽ‌വേസ്റ്റേഷൻ നിൽക്കുന്ന സ്ഥലം ഊട്ടറ എന്നും അറിയപ്പെടുന്നു. ഊട്ടറ പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.

കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പാലക്കാട് - ദിണ്ടിഗൽ മീറ്റർഗേജ് പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ പളനി ഒരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്.


പുറത്തുനിന്നുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.