കുനിശ്ശേരി

കേരളത്തിലെ പാലക്കാട് ജില്ലയിൽ ആലത്തൂരിനടുത്തുള്ള ഒരു ഗ്രാമമാണ് കുനിശ്ശേരി. കുനിശ്ശേരി ആലത്തൂരുനിന്നും 7 കിലോമീറ്റർ അകലെയാണ്. എരിമയൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന കുനിശ്ശേരിയിലെ പ്രധാന കൃഷി നെൽ‌കൃഷിയാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും നെൽകൃഷിക്ക് അനുയോജ്യമാണ്. മലമ്പുഴയിൽ നിന്നും കിലോമീറ്ററുകൾ താണ്ടി വരുന്ന ജലസേചന കനാലാണ് മുഖ്യ ജലസ്രോതസ്സ്. കൂടാതെ കുളങ്ങളും, ഗായത്രിപ്പുഴയും അതിർത്തിയിടുന്ന മനോഹരമായ നെൽപ്പാടം ആരേയും ആകർഷിക്കും. കുനിശ്ശേരിയിലെ പ്രധാന ഉത്സവം കുമ്മാട്ടി, മീനമാസത്തിലെ പുണർതം നാളിൽ ഗ്രാമദേവതയായ പൂക്കുളങ്ങര ഭഗവതിയുടെ പിറന്നാളാണ് കുമ്മാട്ടിയായി ആഘോഷിക്കുന്നത്. നിരവധി സമീപവാസികൾ കുനിശ്ശേരിയെ നിരന്തരം ആശ്രയിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും നടക്കാറുള്ള ആഴ്ച ചന്ത തിരക്കും, സാധനങ്ങളുടെ വൈവിധ്യവും കൊണ്ട് ശ്രദ്ധാകേന്ദ്രമാണ്.

കുനിശ്ശേരി
കുനിശ്ശേരി
Location of കുനിശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ഏറ്റവും അടുത്ത നഗരം Alathur
ലോകസഭാ മണ്ഡലം Alathur
സാക്ഷരത 60%%
സമയമേഖല IST (UTC+5:30)

കൊലാപ്പാടം (കുനിശ്ശേരി ജങ്ക്ഷൻ) കൊലാപ്പാടം എന്നത് പഴമയുടെ പേരായി മാറിയിരിക്കുന്നു ! ഇന്നിത് കുനിശ്ശേരി ജങ്ക്ഷൻ. പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ബസ്സുകൾ ഇതുവഴി കടന്നു പോകുന്നു.

  • ചിറ്റൂർ, കൊഴിഞ്ഞാമ്പാറ - തൃശ്ശൂർ
  • മീനാക്ഷിപുരം- തൃശ്ശൂർ
  • പൊള്ളാച്ചി-കൊടുവായൂർ - തൃശ്ശൂർ
  • പാലക്കാട്‌-നെന്മാറ-നെല്ലിയാമ്പതി
  • വടക്കഞ്ചേരി,പുതുക്കോട് -പാലക്കാട്‌
  • തിരുവില്ല്വാമല - ആലത്തൂർ-കൊടുവായൂർ- പാലക്കാട്‌, എന്നിവ.

ജില്ലാ തലസ്ഥാനത്തുനിന്നും ഇവിടെയ്ക്ക് കേവലം 20 കിലോമീറ്റർ മതി എന്നതും തൊട്ടടുത്തുള്ള NH-47ലേക്ക് വെറും നാല് കിലോമീറ്റർ മാത്രമാണെന്നതും കുനിശ്ശേരിയുടെ ഭൂവിലയും പ്രാധാന്യവും വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.

കുനിശ്ശേരിയിലെ പ്രധാന സ്ഥലങ്ങൾ :-

  • കൊലാപ്പാടം
  • മാടംപാറ
  • പുത്തൻഗ്രാമം
  • ആനയ്ക്കാംപറമ്പ്
  • മലക്കാട്ടുകുന്ന്
  • പാറക്കുളം

ആരാധനാലയങ്ങൾ :-

  • പൂക്കുളങ്ങര ഭഗവതി ക്ഷേത്രം
  • അങ്കാള പരമേശ്വരി ക്ഷേത്രം
  • വിഷഹാരിക്കൽ ശിവക്ഷേത്രം
  • തൃക്കേക്കുളങ്ങര ശിവക്ഷേത്രം
  • ശ്രീകൃഷ്ണ ക്ഷേത്രം
  • വെർമനൂർ ശിവക്ഷേത്രം (പാറക്കുളം)
  • ഗണപതി കോവിൽ (പാറക്കുളം)
  • മാരിയമ്മൻ കോവിൽ (പാറക്കുളം)
  • മുസ്ലിം പള്ളി (പാറക്കുളം)


പ്രധാന സ്ഥാപനങ്ങൾ :-

  • ഗവർമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ
  • സീതാറാം അപ്പർ പ്രൈമറി സ്കൂൾ
  • ഗവർമെൻറ് ലോവർ പ്രൈമറി സ്കൂൾ (പെൺകുട്ടികൾ മാത്രം)
  • വില്ലജ് ഓഫീസ്
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • പോസ്റ്റ്‌ ഓഫീസ് (പിൻ കോഡ് : 678 681)
  • മാവേലി സ്റ്റോർ
  • ധനലക്ഷ്മി ബാങ്ക്
  • ATM - യുണിയൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ധനലക്ഷമി ബാങ്ക്
  • KSEB സെക്ഷൻ ഓഫീസ്.
  • സഹകരണ ബാങ്ക്(പാറക്കുളം)

അഗ്രഹാരങ്ങൾ

  • പാറക്കുളം
  • പുത്തൻഗ്രാമം


കുനിശ്ശേരിയിലേക്ക് എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കൊല്ലങ്കോട്, ഏകദേശം 11 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : കോയമ്പത്തൂർ (തമിഴ്‌നാട്), ഏകദേശം 55 കിലോമീറ്റർ അകലെ.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.