എരുമേലി
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്തായി എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. വാവർ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ജാതിമതഭേദമന്യേ ഈ ആരാധനാലയങ്ങൾ സന്ദർശിക്കപ്പെടുന്നു. എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ പേട്ടതുള്ളലിനു തനതു വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
എരുമേലി വാവരുടെ പള്ളി
എരുമേലി | |
അപരനാമം: മത മൈത്രിയുടെ ഈറ്റില്ലം | |
![]() ![]() എരുമേലി
| |
9.70°N 76.70°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | ടി എസ് കൃഷ്ണകുമാർ |
വിസ്തീർണ്ണം | 82.35 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686509 +04828 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വാവർ പള്ളി, എരുമേലി പേട്ടതുള്ളൽ, ചന്ദനകുടം |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.