ഇരകൾ
1985ൽ പുറത്തിറങ്ങിയ ഒരു മലയാള മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഇരകൾ.[1][2] കെ.ജി. ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് അന്നത്തെ പ്രമുഖ നടനായിരുന്ന സുകുമാരനായിരുന്നു.[3] ഹിംസയുടെ മനഃശാസ്ത്രത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗണേഷ് കുമാറായിരുന്നു.
ഇരകൾ | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | സുകുമാരൻ |
രചന | കെ.ജി. ജോർജ്ജ് |
അഭിനേതാക്കൾ | |
സംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | വേണു |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം മികച്ച നിരൂപക പ്രശംസ നേടി. ആ വർഷത്തെ രണ്ടു സംസ്ഥാന അവാർഡുകളും ചിത്രം നേടി.
അഭിനേതാക്കൾ
- ഗണേഷ് കുമാർ - ബേബി
- തിലകൻ - മാത്തുക്കുട്ടി
- സുകുമാരൻ - സണ്ണി
- പി. സി. ജോർജ്ജ് - കോശി
- അശോകൻ - രാഘവൻ
- രാധ - നിർമ്മല
- ശ്രീവിദ്യ - ആനി
- ഇന്നസെന്റ്
- നെടുമുടി വേണു - ആൻഡ്രൂസ്
- ഭരത് ഗോപി - പുരോഹിതൻ
- അസീസ് - ഇൻസ്പക്ടർ രാമകൃഷ്ണൻ
- വേണു നാഗവള്ളി - ബാലൻ
- ചന്ദ്രൻ നായർ
- മോഹൻ ജോസ് - ഉണ്ണൂണ്ണി
- കണ്ണൂർ ശ്രീലത - സണ്ണിയുടെ ഭാര്യ
- ഷമ്മി തിലകൻ - ബേബിയുടെ സഹപാഠി
പുരസ്കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇരകൾ നേടി.[4] ദേശീയ ചലച്ചിത്ര അവാർഡിനുള്ള അവസാനവട്ട ചുരുക്കപ്പട്ടികയിൽ ഈ ചിത്രത്തിലെ അഭിനയത്തിനു തിലകൻ ഇടം നേടിയിരുന്നു.
അവലംബം
- "Irakal". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-07.
- "Irakal". malayalasangeetham.info. ശേഖരിച്ചത്: 2014-10-07.
- "Irakal". spicyonion.com. ശേഖരിച്ചത്: 2014-10-07.
- "STATE FILM AWARDS". ശേഖരിച്ചത്: 21 ഡിസംബർ 2015.
പുറംകണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇരകൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.