സുരുട്ടി

കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് സുരുട്ടി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ഒരു ജന്യമായി കണക്കാക്കുന്നു.

ഘടന

ആരോഹണം
സ രി2 മ1 പ നി2 ധ2 നി2 സ
അവരോഹണം
സ നി2 ധ2 പ മ1 ഗ3 പ മ1 രി2 സ

കൃതികൾ

കൃതി കർത്താവ്
നീലവർണ്ണ പാഹിമാം ഇരയിമ്മൻ തമ്പി
അലർശരപരിതാപം സ്വാതി തിരുനാൾ
ബാലസുബ്രഹ്മ്മണ്യം ഭജേഹം മുത്തുസ്വാമി ദീക്ഷിതർ
ശ്രീ വെങ്കട ഗിരീശം മുത്തുസ്വാമി ദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ

ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ
സുകുമാര കലകൾ കൊട്ടാരം വിൽക്കാനുണ്ടു് ജി ദേവരാജൻ
വനശ്രീ മുഖം രംഗം കെ വി മഹാദേവൻ
മധുമൊഴി ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ജോൺസൺ

കഥകളിപദങ്ങൾ

  • പുഷ്കരവിലോചന - കുചേലവൃത്തം
  • ഓതുന്നേൻ ഒരു - കർണ്ണശപദം
  • മന്മദനാശന - കിരാതം
  • ചെയ്‌വാൻ താവക - രുഗ്മാംഗദാചരിതം
  • വീരസോദരസുമതേ - ഉത്തരാസ്വയംവരം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.