സമയയാത്ര

ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ സമയത്തിൽ / കാലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് സമയ യാത്ര (Time travel). പൊതുവേ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ സമയ യന്ത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു. [1]

സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും. അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയത്തിനു പുറകോട്ട് പോകാൻ കഴിയില്ല. രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുബ്ബോൾ അവ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം ഒരു നേർവരയാണു.പക്ഷെ ആ രണ്ടു ബിന്ദുക്കൾ ഒന്നിനു മുകളിൽ ഒന്നായി ഇരിക്കുമ്പോളാണ് അവ തമ്മിൽ ഒരു ദൂരവും ഇല്ലാതിരിക്കുന്നത്. അങ്ങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്രമാണു "ടൈം മെഷീൻ" അഥവാ സമയ യന്ത്രങ്ങൾ.

സമയ യാത്ര അഥവാ സമയസഞ്ചാരം മുഖ്യ പ്രമേയമാക്കിയ നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.ബാക്ക് ടു ദ ഫ്യൂച്ചർ 1,2,3 , ദ ടെർമിനേറ്റർ, ഡെജാവൂ ,ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഇന്റർസ്റ്റെല്ലാർ' എന്നിവ അവയിൽ ചിലതാണ്.

അവലംബം

  1. Brave New Words: The Oxford Dictionary of Science Fiction by Jeff Prucher (2007), p. 230.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.