സന്നിധാനന്ദൻ

മലയാള ചലച്ചിത്ര ഗായകനാണ് സന്നിധാനന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ആദ്യം ജനശ്രദ്ധ നേടിയത്.

ജീവിതരേഖ

ഗുരുവായൂർ[1] തയ്യൂർ ചെങ്ങഴിക്കോട് നാരായണനും തങ്കമണിയുമാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ആഷയാണ് ഭാര്യ.[2] പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാലയത്തിൽ അദ്ധ്യാപികയാണ് ആഷ.[1]

റിയാലിറ്റി ഷോയിൽ പാട്ടുപാടാൻ എത്തും മുൻപ് ഇദ്ദേഹം ഒരു ലൈബ്രേറിയനായിരുന്നു. തൃശൂർ കേരളവർമ കോളേജിൽ മലയാളം ബിരുദപഠനം നടത്തുകയാണ് സന്നിധാനന്ദൻ.[1]

ഗാനങ്ങൾ

  • "കളിയരങ്ങിലൊരു" എന്നു തുടങ്ങുന്ന ഗാനം: പുള്ളിമാൻ എന്ന ചലച്ചിത്രത്തിലേത്[3]
  • "തെച്ചിപ്പൂ മന്ദാരം" എന്നു തുടങ്ങുന്ന ഗാനം: ഓർഡിനറി എന്ന ചലച്ചിത്രത്തിലേത്[3]
  • "സൂപ്പർ ആക്ടർ" എന്നു തുടങ്ങുന്ന ഗാനം: ഭഗവാൻ എന്ന ചലച്ചിത്രത്തിലേത്[3]
  • "ഏകദന്തം" എന്നു തുടങ്ങുന്ന ഗാനം: സ്വർണ്ണം എന്ന ചലച്ചിത്രത്തിലേത്[4]
  • "ഓ നിലാമ്പലേ" എന്നു തുടങ്ങുന്നഗാനം: നല്ല പാട്ടുകാരേ എന്ന ചലച്ചിത്രത്തിൽ[4]
  • "ഓം കരിയേ" എന്നു തുടങ്ങുന്ന ഗാനം: ലിവിംഗ് ടുഗതർ എന്ന ചലച്ചിത്രത്തിൽ[4]
  • പൊൻ‌ചിലമ്പ് എന്ന ലളിതഗാനശേഖരത്തിലും ഇദ്ദേഹം ഗാനാലാപനം നടത്തിയിട്ടുണ്ട്.[5]
  • വേൽ, വേൽ എന്ന ആൽബം[1]
  • ആർവം എന്ന തമിഴ് ചലച്ചിത്രത്തിലും ഇദ്ദേഹം ഗാനമാലപിച്ചിട്ടുണ്ട്.[6]

മറ്റു മേഖലകൾ

ഒരു ടി.വി. പരമ്പരയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[6]

അവലംബം

  1. "സന്നിധാനന്ദൻ കണ്ടു, തന്റെ ഇഷ്ടകവി കൂരീപ്പുഴയെ". പോസ്റ്റ് പെട്ടി. മൂലതാളിൽ നിന്നും 3 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 3 മെയ് 2013. Check date values in: |accessdate=, |archivedate= (help)
  2. "ഗായകൻ സന്നിധാനന്ദൻ വിവാഹിതനായി". മാതൃഭൂമി. 10 ഏപ്രിൽ 2011. ശേഖരിച്ചത്: 31 മാർച്ച് 2013.
  3. "സന്നിധാനന്ദൻ". m3db. ശേഖരിച്ചത്: 31 മാർച്ച് 2013.
  4. "സന്നിധാനന്ദൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാള ചലച്ചിത്രം. ശേഖരിച്ചത്: 31 മാർച്ച് 2013.
  5. "ലളിതഗാനശേഖരം". മലയാളസംഗീതം. ശേഖരിച്ചത്: 31 മാർച്ച് 2013.
  6. "സ്റ്റാർ സിംഗർ ഫെയിം സന്നിധാനന്ദന് വിവാഹം". വെബ്ദുനിയ. 24 മാർച്ച് 2011. മൂലതാളിൽ നിന്നും 3 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 3 മെയ് 2013. Check date values in: |accessdate=, |archivedate= (help)


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.