ശശിശങ്കർ
ഒരു മലയാള ചലച്ചിത്രസംവിധായകനായിരുന്നു ശശിശങ്കർ. കോട്ടയം കോലഞ്ചേരി സ്വദേശി. പി എ ബക്കറുടെ സംവിധാന സഹായിയാണു തുടക്കം. നാരായം[1], മിസ്റ്റർ ബട്‌ലർ, പുന്നാരം, മന്ത്രമോതിരം, ഗുരുശിഷ്യൻ, കുഞ്ഞിക്കൂനൻ, സർക്കാർ ദാദ, ഉത്രം നക്ഷത്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്[2][3]. മിസ്റ്റർ ബട്‌ലർ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചനയിലായിരുന്നു. സൂര്യയെ നായകനാക്കി കുഞ്ഞിക്കൂനന്റെ തമിഴ് പതിപ്പായ പേരഴഗൻ, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993-ൽ പുറത്തിറങ്ങിയ നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
ബീനയാണ് ഭാര്യ, വിഷ്ണു, മീനാക്ഷി. 2016 ആഗസ്ത് 10ന് ശശിശങ്കർ അന്തരിച്ചു.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.