വിലാപങ്ങൾക്കപ്പുറം

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് 2009-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വിലാപങ്ങൾക്കപ്പുറം.

വിലാപങ്ങൾക്കപ്പുറം
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംആര്യാടൻ ഷൗക്കത്ത്
കഥആര്യാടൻ ഷൗക്കത്ത്
തിരക്കഥടി.വി. ചന്ദ്രൻ
അഭിനേതാക്കൾബിജു മേനോൻ
പ്രിയങ്ക
സുധീഷ്
സുഹാസിനി
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംബീന പോൾ
റിലീസിങ് തീയതിജൂൻ 12, 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

2002-ൽ ഗുജറാത്തിൽ നടന്ന കലാപത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരായ സാഹിറയും (പ്രിയങ്ക നായർ) സഹോദരിയും പിതാവായ യൂസഫ് അലിയോടൊപ്പം (എം.ആർ. ഗോപകുമാർ) ഗുജറാത്തിലെ നഗരമായ അഹമ്മദാബാദിൽ കഴിഞ്ഞുവരികെ പൊട്ടിപ്പുറപ്പെടുന്ന കലാപത്തിൽ സാഹിറ അക്രമികളാൽ ബലാത്സംഘത്തിനിരയാകുകയും കുടുംബാഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നു. അവിടെ നിന്നും ഒരു ലോറിയുടെ പുറകിൽ കയറിരക്ഷപ്പെടുന്ന സാഹിറ പിതാവിന്റെ നഗരമായ കോഴിക്കോട് എത്തിപ്പെടുന്നു. അബോധാവസ്ഥയിലായിരുന്ന സാഹിറ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സംഭവിച്ചകാര്യങ്ങൾ ചിന്തിക്കാനോ സംസാരിച്ച് പ്രതിഫലിപ്പിക്കാനോ സാധിക്കാതിരുന്ന സാഹിറ ഡോക്ടറായ ഗോപിനാഥിന്റെയും (ബിജു മേനോൻ) ഡോക്ടർ മേരി വർഗീസിന്റെയും (സുഹാസിനി) സംരക്ഷണയിൽ ആശുപത്രിയിൽ തന്നെ കഴിഞ്ഞു വരുന്നു.

അഭിനേതാക്കൾ

  • പ്രിയങ്ക - സാഹിറ
  • ബിജു മേനോൻ - ഡോ: ഗോപിനാഥ്
  • സുഹാസിനി - ഡോ: മേരി വർഗീസ്
  • എം.ആർ. ഗോപകുമാർ - യൂസഫ് അലി (സാഹിറയുടെ പിതാവ്)
  • ശ്രീരാമൻ - സലിം ഭായ്
  • സുധീഷ് - ഖാദർ കുട്ടി
  • തിലകൻ - ഗോപാലൻ
  • ഇന്ദ്രൻസ്
  • ഇർഷാദ്
  • നന്ദു
  • നിലമ്പൂർ ആയിഷ
  • കോഴിക്കോട് ശാന്താദേവി
  • പ്രവീണ
  • സീനത്ത്

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.