വസ്തി

ഗുദം, മൂത്രനാളം, യോനി എന്നിവയിലൂടെ ദ്രാവകരൂപത്തിലുള്ള മരുന്നുകൾ പ്രവേശിപ്പിക്കുന്നതിന്‌ വസ്‌തി എന്നുപറയുന്നു. മൃഗങ്ങളുടെ മൂത്രസഞ്ചി ഈ പ്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നതിനാൽ വസ്‌തി എന്ന പേരുവന്നു..[1] വിവിധ തരത്തിലുള്ള വാതവികാരങ്ങൾക്ക് അഗ്രഗണ്യമായ ചികിത്സയാണ് വസ്തി കർമ്മം. വസ്തി ദ്രവ്യങ്ങളെ ഗുദമാർഗ്ഗേണ ശരീരത്തിനുള്ളിൽ പ്രവേശിപ്പിച്ച് ദോഷങ്ങളെ പുറന്തള്ളുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ഇതിൽ ഉപയോഗിയ്ക്കുന്ന ഔഷധങ്ങളുടെ മിശ്രണത്തിൽ വരുത്തുന്ന മാറ്റമനുസരിച്ച് ഇത് പലതരത്തിലുണ്ട്.

സ്‌നേഹ വസ്തി, ക്ഷീര വസ്തി, വൈതരണ വസ്തി മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. ഇവ കൂടാതെ മൂത്രത്തിലൂടെയും യോനി മാർഗ്ഗത്തിലൂടെയും വസ്തി കർമ്മം പ്രയോഗിയ്ക്കാറുണ്ട്. ഇത് രോഗികളുടേയും രോഗത്തിന്റേയും അവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശ പ്രകാരവും ഡോക്ടറുടെ സാന്നിദ്ധ്യത്തിലും മാത്രമേ ചെയ്യാൻ പാടുള്ളൂ..[2]

അവലംബങ്ങൾ

  1. http://www.mangalam.com/health/ayurveda/203743#sthash.R1N4YcFO.dpuf
  2. "പഞ്ചകർമ്മ- ആയൂർവേദത്തിന്റെ അമൂല്യ സമ്പത്ത്" (പത്രലേഖനം). INFO മലയാളി.കോം. 12 ഡിസംബർ 2012. മൂലതാളിൽ നിന്നും 2014-07-11 16:11:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 11 ജൂലൈ 2014. Check date values in: |archivedate= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.