രഹ്‌ന

രഹ്‌ന
ജനനംനിലമ്പൂർ, മലപ്പുറം ജില്ല,കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽഗായിക
മാതാപിതാക്കൾഷൗക്കത്തലി

പ്രസിദ്ധയായ ഒരു മാപ്പിളപ്പാട്ട്  ഗായികയാണ് രഹ്‌ന

ജീവിതരേഖ

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷൗക്കത്തലിയുടെ മകളാണ് [1]. കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദമെടുത്ത മാപ്പിളപ്പാട്ടിലെ പ്രഥമ ഗായികയാണ് രഹ്‌ന.ചിറ്റൂർ ഗവർമെന്റ് സംഗീത കോളേജിൽ നിന്നാണ് ബിരുദം എടുത്തത് .പാട്ടിനെയും സിനിമയെയും സ്നേഹിച്ച പിതാവ് ഷൗക്കത്തലിയുടെ സുഹൃത്തായിരുന്ന കോഴിക്കോടിൻറെ എക്കാലത്തെയും പ്രിയഗായയൻ എം.എസ്. ബാബുരാജുമായുള്ള സ്നേഹ സൗഹൃദത്തിൽ നിന്നാണ് ‘ഓളവും തീരവും’ എന്ന സിനിമയുടെ നിർമാതാവ് കൂടിയായിരുന്നു പിതാവ് രഹ്‌നയെ കർണാട്ടിക് സംഗീതത്തിൻറെ നാദസ്വരങ്ങളിൽ എത്തിച്ചത്.മലയാളത്തിനും മാപ്പിളപ്പാട്ടിനും പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും അടക്കം ഇതിനകം രണ്ടായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. ‘പ്രണയ നിലാവ്’, ‘ദൈവനാമത്തിൽ’ എന്നീ സിനിമകളിലും പാടി. മാപ്പിളപ്പാട്ടിനെ പിന്നാമ്പുറത്തേക്ക് ഒതുക്കിനിർത്തിയ ടെലിവിഷൻ സംസ്കാരത്തെ തിരുത്തിയെഴുതിയ ആദ്യത്തെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ 2009 ൽ കൈരളി ടി വി യിൽ ആരംഭിച്ച പട്ടുറുമാലിൽ തുടക്കം മുതൽ ജൂറിയായിരുന്ന രഹ്‌ന പിന്നീട് മീഡിയവണിലാരംഭിച്ച പതിനാലാം രാവിൻറെ തുടക്കം മുതൽ ജൂറിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.[2],[3]. വിദേശ രാജ്യങ്ങളിൽ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്[4].


അവലംബം

  1. "മൈലാഞ്ചിക്കാറ്റായി വന്ന പാട്ടു ജീവിതം -". www.madhyamam.com/.
  2. "നകൈരളി പട്ടുറുമ്മാൽ -". www.citynewsindia.com.
  3. "മീഡിയാവൺ ടിവി -പതിനാലാം രാവ് -". www.mediaonetv.in/.
  4. "സരിഗമ രാഗം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു -". m.dailyhunt.in/.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.