രഞ്ജിനി
1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്.
രഞ്ജിനി | |
---|---|
ജനനം | സാഷ സെൽവരാജ് |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, അഭിഭാഷക, വ്യവസായി |
സജീവം | 1985-1993 |
വ്യക്തിജീവിതം
1970 ൽ സെൽവരാജ് - ലില്ലി ദമ്പതികളുടെ മകളായി സിംഗപ്പൂരിൽ ജനിച്ചു.[1][2] സാഷ സെൽവരാജ് എന്നാണ് യഥാർഥ പേര്.[3] തമിഴ് ചലച്ചിത്രസംവിധായകൻ ഭാരതിരാജ ആണ് രഞ്ജിനി എന്ന പേര് നൽകിയത്. അദ്ദേഹത്തിന്റെ മുതൽ മര്യാദൈ ആയിരുന്നു ആദ്യചിത്രം. മലയാളത്തിലെ ആദ്യചിത്രം സ്വാതിതിരുനാൾ ആയിരുന്നു. സത്യരാജും രേഖയും പ്രധാന വേഷങ്ങൾ ചെയ്ത കടലോരക്കവിതകളിൽ രണ്ടാം നായികയായി. അതിനുശേഷം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. അതിനു ശേഷമാണ് മലയാള സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ചിത്രം എന്ന ചിത്രമെത്തിയത്. ചിത്രത്തിനു ശേഷം എണ്ണമറ്റ കഥാപാത്രങ്ങളെയാണ് മലയാളചലച്ചിത്രകേദാരം രഞ്ജിനിക്കു നൽകിയത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, സായികുമാർ, റിസബാവ എന്നീ നായകനടന്മാരുടെ ജോഡിയായിട്ടാണ് രഞ്ജിനി ഏറെ അഭിനയിച്ചിട്ടുള്ളത്. തന്റെ വിദ്യാഭ്യാസം തുടരാൻ വേണ്ടി അവർ അഭിനയം നിർത്തിവെച്ചു. ഇപ്പോൾ അവർ ഒരു അഭിഭാഷകയാണ്. ഒപ്പം കൊച്ചിയിലെ ഓവർസീസ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോയിന്റ് ഡയറക്റ്ററായി ജോലി ചെയ്യുന്നു. [[കസ്റ്റംസ് ഡയറി|കസ്റ്റംസ് ഡയറിയാണ് അവസാനം അഭിനയിച്ച ചിത്രം.[4]
__SUB_LEVEL_SECTION_1__