മൂശാരി
വിശ്വകർമ്മാവിന്റെ പിൻഗാമികളെന്ന് അവകാശപ്പെടുന്ന കരകൗശലവിദഗ്ദ്ധരാണ് വിശ്വകർമ്മജർ,അതിലെ ഒരു വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്.മറ്റുള്ളവർ ആശാരി,കൊല്ലൻ,തട്ടാൻ.ആശാരിമാർ മരപ്പണി ചെയ്യുന്നു.കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.
ജാതി വ്യവസ്ഥയിൽ
ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഈ സമൂഹത്തിന് ബ്രാഹ്മണരിൽ നിന്നും 34അടി ദൂരം കല്പ്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അളവുകോലായ മുഴക്കോല് ആചാരിയുടെ കയ്യിലുള്ളപ്പോൾ അയിത്തം ഇല്ലായിരുന്നു(Edgar Thurston,page-61). ശ്രീകോവിൽ(ബ്രാഹ്മണനു സ്വന്തം എന്നവകാശപ്പെടുന്ന), ബ്രാഹ്മണഗൃഹങ്ങൾ എന്നിവിടങ്ങളിൽ പണിയായുധവുമായി വിശ്വകർമ്മജർക്കു കയറുവാൻ അനുവാദം ഉണ്ടായിരുന്നു. സംസ്കൃത പഠനം, വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയും ഈ സമൂഹത്തിനെ ജാതി വ്യവസ്ഥയിൽനിന്നും ഒരുപരിധി വരെ മാറ്റി നിർത്തി. പൂണൂൽ ധരിച്ച മൂത്താചാരി നമ്പൂതിരിയുടെ കൂടെ നടക്കുമ്പോൾ കയ്യിൽ മുഴക്കോല് പിടിച്ചിരിക്കണം എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. എങ്കിലും ആചാരി സ്ഥാന(ജാതി)പേര് ബ്രാഹ്മണര് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്രാഹ്മണരിലും ഒരുവിഭാഗം ഈ സ്ഥാനപ്പേര് ഉപയോഗിച്ചിരുന്നു. ഇവര് ആചാരി എന്ന പേര് ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു.
കേരളത്തിൽ ഈ ജാതിയിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്
ഓട്ടുപണി ചെയ്യുന്നതിനാൽ ശില്പ്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന ചൂള ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇവരെ കണ്ടുവരുന്നു.