മൂവില

പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ് മൂവില. ഇത് ശലപർണി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Pseudarthria viscida എന്നാണ്.

മൂവില
Pseudarthria viscida
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
Order:
Fabales
Family:
Fabaceae
Subfamily:
Faboideae
Tribe:
Desmodieae
Subtribe:
Desmodiinae
Genus:
Pseudarthria
Species:
P. viscida
Binomial name
Pseudarthria viscida
Wight & Arn.

രസഗുണങ്ങൾ

  • രസം - മധുരം
  • ഗുണം - ലഘു
  • വീര്യം - ഉഷ്ണം

മറ്റ് പേരുകൾ

ഘടന

ശരാശരി ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ കനം കുഞ്ഞതും വെളുത്തതും നേർത്തതുമായ രോമങ്ങളാൽ അലംകൃതവുമാണ്. ദീർഘ വൃത്താകൃതിയിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾ ഒരു തണ്ടിൽ മൂന്നെണ്ണം വീതം ക്രമീകരിച്ചിരിക്കുന്നു. പയറിന്റെ പൂക്കളോട് സാദൃശ്യം കാണിക്കുന്ന പൂക്കൾക്ക് പിങ്ക്, പർപ്പിൾ എന്നീ നിറങ്ങൾ ആയിരിക്കും ഉണ്ടാകുക. നാലുമുതൽ ആറ് വരെ കായ്കൾ പരന്നതും രോമാവൃതവുമായ കായ്കളിൽ കാണപ്പെടുന്നു. ഇതിന്റെ വേരാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

അവലംബം

  1. http://www.flowersofindia.in/catalog/slides/Salaparni.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.