മാലിന്യം
മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളെ ചവറ് എന്നും പറയാറുണ്ട്.

ഫിലിപ്പൈൻസിലെ മനിലയിലെ നഗരമാലിന്യങ്ങൾ തരംതിരിച്ചും, അവ പുനരുല്പാദനത്തിനയച്ചും ജീവിതമാർഗ്ഗം കണ്ടെത്തുന്ന ജനങ്ങൾ
ഇനങ്ങൾ
മാലിന്യങ്ങളെ വിവിധങ്ങളായി തരം തിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായവ:
- നഗരമാലിന്യം (ഇത് ഗാർഹിക മാലിന്യങ്ങളെയും വ്യാപാര സംബന്ധമായ മാലിന്യങ്ങളെയും ഉൾക്കൊള്ളുന്നു.)
- ഖര മാലിന്യങ്ങൾ
- പ്ളാസ്റിക് മാലിന്യങ്ങൾ
- വ്യാവസായിക മാലിന്യങ്ങൾ
- ചികിത്സാലയ സംബന്ധിയായ മാലിന്യങ്ങൾ
- ഇലക്ട്രോണിക് മാലിന്യങ്ങൾ അഥവാ ഇ-മാലിന്യങ്ങൾ
തുടങ്ങി ആപത്‌കരമായ രാസ മാലിന്യങ്ങളും, സ്‌ഫോടകകരമായ മാലിന്യങ്ങളും ഉൾപ്പെടുന്നു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.