ഭൂമിക

ജയറാം, മുകേഷ്, സുരേഷ് ഗോപി, എം.ജി. സോമൻ, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂമിക. രാഘവൻ നായരുടെ നേതൃത്വത്തിലുള്ള മണ്ണിൽ പണിചെയ്യുന്നവരും ഫ്യൂഡൽ പ്രഭുവായ മാധവ പണിക്കരും തമ്മിലുള്ള സംഘർഷങ്ങളുടെ കഥപറയുന്ന ഈ ചിത്രം തോംസൺ ഫിലിംസിന്റെ ബാനറിൽ ജോൺപോൾ, എം.ജി. സോമൻ എന്നിവർ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്നു. തോംസൺ ഫിലിംസാണ്‌ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. ബാലചന്ദ്രൻ ആണ്. തിരക്കഥ രചിച്ചത് ജോൺപോൾ ആണ്.

ഭൂമിക
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംജോൺപോൾ
എം.ജി. സോമൻ
കഥഎസ്. ബാലചന്ദ്രൻ
തിരക്കഥ
  • ജോൺപോൾ
  • സംഭാഷണം:
  • എസ്. ബാലചന്ദ്രൻ
അഭിനേതാക്കൾജയറാം
മുകേഷ്
സുരേഷ് ഗോപി
എം.ജി. സോമൻ
ഉർവശി
ഗാനരചനപി.കെ. ഗോപി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംതോംസൺ ഫിലിംസ്
സ്റ്റുഡിയോതോംസൺ ഫിലിംസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • ജയറാം – എസ്. ഐ. ഉണ്ണി
  • മുകേഷ്
  • സുരേഷ് ഗോപി – ഗോപി
  • എം.ജി. സോമൻ – രാഘവൻ നായർ
  • സായി കുമാർ – രവി
  • നെടുമുടി വേണു – രാമവാര്യർ
  • കരമന ജനാർദ്ദനൻ നായർ – മാധവ പണിക്കർ
  • വി.കെ. ശ്രീരാമൻ – ഗോപാലൻ
  • കുതിരവട്ടം പപ്പു – പേങ്ങൻ
  • ജഗതി ശ്രീകുമാർ
  • ഇന്നസെന്റ്
  • മാള അരവിന്ദൻ – റപ്പായി
  • കെ.പി.എ.സി. സണ്ണി
  • രിസബാവ – രമേശൻ
  • ഉർവശി – രാധ
  • കനകലത – യശോദ

സംഗീതം

പി.കെ. ഗോപി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ശ്യാം കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
  1. "നെല്ലോല കൊണ്ട്‌ വാ..." – കെ.ജെ. യേശുദാസ്
  2. "മനസ്സിനൊരായിരം കിളിവാതിൽ..." – കെ.ജെ. യേശുദാസ്
  3. "മുകിലേ നീ മൂളിയ രാഗം..." – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. "മേലേ ചന്ദ്രിക..." – കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ, സി. ഒ. ആന്റോ

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: ജെ. വില്ല്യംസ്
  • ചിത്രസം‌യോജനം: കെ. നാരായണൻ
  • കല: സതീഷ് ബാബു
  • ചമയം: എം. ഒ. ദേവസ്യ
  • വസ്ത്രാലങ്കാരം: ദൊരൈ
  • നൃത്തം: മാധുരി
  • സംഘട്ടനം: സുധാകർ
  • പരസ്യകല: കിത്തോ
  • ലാബ്: ജെമിനി കളർ ലാബ്
  • എഫക്റ്റ്സ്: മുരുകേഷ്
  • വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഭൂമിക
  • ഭൂമിക – മലയാളസംഗീതം.ഇൻഫോ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.