ബോഗൺവില്ല

തെക്കേ അമേരിക്ക‌ സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗൺവില്ല (ബൊഗയൻവില്ല) അഥവാ കടലാസുപിച്ചകം (കടലാസ്സുചെടി) . ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. [1] മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌(Bract). പിങ്ക്, മജന്ത, പർപ്പിൾ, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീൻ തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.

ഒൻപത് നിറം ഗ്രാഫ്റ്റ് ചെയ്ത ബോഗൺവില്ല.Bougainvillea ശാസ്ത്രീയ നാമം Bougainvillea spectabilis കുടുംബം Nyctaginaceae.
Bougainvillea ശാസ്ത്രീയ നാമം Bougainvillea spectabilis കുടുംബം Nyctaginaceae.
Bougainvillea ശാസ്ത്രീയ നാമം Bougainvillea spectabilis കുടുംബം Nyctaginaceae.
Bougainvillea ശാസ്ത്രീയ നാമം Bougainvillea spectabilis കുടുംബം Nyctaginaceae.

Bougainvillea
Bougainvillea spectabilis
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Magnoliopsida
Order:
Caryophyllales
Family:
Nyctaginaceae
Genus:
Bougainvillea
Species

Selected species:
Bougainvillea buttiana
Bougainvillea glabra
Bougainvillea peruviana
Bougainvillea spectabilis
Bougainvillea spinosa

കൃഷിയും ഉപയോഗങ്ങളും

ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളർത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗൺവില്ല. ഇന്ത്യ, തായ്‌വാൻ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂർ, മെഡിറ്ററേനിയൻ പ്രദേശം, കരീബിയൻ, മെക്സിക്കൊ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണ, കാലിഫോർണിയ, ഫ്ലോറിഡ, ഹവായ്, തെക്കൻ ടെക്സസ് എന്നിവിടങ്ങളിൽ ഈ സസ്യം വളരെയധികം കാണപ്പെടുന്നു..

ചൂട് കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വർഷം മുഴുവൻ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താൽ ഇവയുടെ വളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വർദ്ധിപ്പിക്കാം. ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കൽ ചക്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോൾ വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളിൽ ബോൺസായ് വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളിൽ വളർത്താറുണ്ട്.

പ്രതീകം

ഗ്രനേഡ ദ്വീപ്, ഗുവാം ദ്വീപ്, തായ്‌വാൻ, ഐപോ, എന്നീ രാജ്യങ്ങളുടെയും ടഗ്ബിലറാൻ, ഫിലിപ്പീൻസ്; കമറില്ലൊ, കാലിഫോർണ്യ; ലാഗ്വാന നിഗ്വെൽ, കാലിഫോർണ്യ; സാൻ ക്ലെമന്റ്, കാലിഫോർണ്യ; നാഹ, ഒകിനാവ എന്നീ നഗരങ്ങളുടെയും ഔദ്യോഗിക പുഷ്പം ബോഗൺവില്ല ഇനങ്ങളാണ്.

ചിത്രശാല

അവലംബം

  1. http://www.flowersofindia.net/catalog/slides/Bougainvillea.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.