ബണ്ട്

ബണ്ട് (ബൻടർ) അഥവാ തുളു ക്ഷത്രിയർ കർണാടകത്തിന്റെ തെക്കൻ തീരപ്രദേശത്തും കാസറഗോഡ് താലൂക്കിലും ആണ് ഇവർ സാധാരയായി കണ്ടുവരുന്നത്. തുളുനായർ എന്നും ഇവർ അറിയപ്പെടുന്നു. ഇവരുടെ വീടുകൾ ഗുത്തു,ബൂഡു, ബെട്ടു,അരമനെ എന്നൊക്ക അറിയപ്പെടുന്നു (നാലുകെട്ടുകളാണ് ഇവ )ഇതിനുദാഹരണമാണ് കാർക്കള താലൂക്കിലെ കൗഡൂർ നായരബെട്ടു

കൗഡൂർ നായർബെട്ടു
ബണ്ട്
ಬಂಟರ
ആകെ ജനസംഖ്യ
1,500,000
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
കർണാടക , കേരളം
ഭാഷകൾ
തുളു (മാതൃഭാഷ), കന്നഡ(കുന്ദഗന്നഡ)
മതം

ഹിന്ദുമതം

ജൈനമതം
അനുബന്ധ ഗോത്രങ്ങൾ
നായർ , തുളുവ

നായന്മാരിലെപോലെതന്നെ ഇവരിലും 90ഇൽ അധികം ഉപജാതികൾ ഉണ്ട് ഇവരൊക്കയും അലൂപരാജവംശത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നു നായരനബലെ അഥവാ അളിയസന്താന (മരുമക്കത്തായം) ആണ് ഇവർ പിന്തുടരുന്നത് ഇവരിൽ ഭൂരിഭാഗം പേരും രാജാക്കന്മാരോ പ്രഭുക്കന്മാരോ ആയിരുന്നു. ബണ്ട് എന്ന തുളു പദത്തിന് അർഥം യോദ്ധാവ് എന്നാണ് വിജയനഗരത്തിൽ നിലനിന്നിരുന്ന തുളുവ വംശം ബൻടർആയിരുന്നു. ബണ്ട് പ്രഭു ആയിരുന്ന തുളുവ ഈശ്വര നായകയുടെ പുത്രൻ തുളുവ നരസ നായകയാണ് സാമ്രാജ്യം സ്ഥാപിച്ചത് ഇദ്ദേഹത്തിന് ശേഷം മക്കളായ നരസിംഹരായരും, കൃഷ്ണദേവരായരും,അച്യുതരായരും രാജാക്കന്മാരായി.

കൃഷ്ണദേവരായർ

ബൻടർ നായന്മാരെ പോലെ നാഗവംശ പാരമ്പര്യം അവകാശപ്പെടുന്നു. മുന്നാക്ക ജാതി പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത് ഇവരുടെ പ്രധാന രാജവംശങ്ങൾ - ഹൊസങ്കടിയിലെ ഹോനായകമ്പളി, മുൾകിയിലെ സാമന്ത രാജാക്കന്മാർ, കാർക്കളയിലെ ബഹിർ അരസർ, കുമ്പള രാജാക്കന്മാർ (മായിപ്പാടി)വേണ്ണൂരിലെ അജില്ലർ, ഉഡുപ്പിയിലെ തോലഹാരാർ, വിട്ളയിലെ ഡോംബ ഹേഗ്ഗ്ഡേ, ഉള്ളാളിലെ ചൗട്ടർ, മൂഡബിദ്രിയിലെ ചൗട്ടർ, ബംഗാദിയിലെ ബങ്കർ, ആളൂപ്പ രാജവംശം, കൗഡൂരിലെ നായര ഹേഗ്ഗ്ഡേ, ധർമ്മസ്ഥല ധാരമാധികാരി ഹേഗ്ഗ്ഡേ (പെർഗ്ഗടെ രാജവംശം )പുത്തിഗെയിലെ ചൗട്ടർ, കാവായിലെ മർദ ഹേഗ്ഗ്ഡേ തുടങ്ങിയവരാണ്

ഉപജാതികൾ

മാസാടിക ബൻടർ :-മാസാടിക ബൻടർ ഭൂരിഭാഗവും ഈവിഭാഗത്തിലാണ് പെടുന്നത് തുളു സംസാരിക്കുകയും അളിയാ സന്താന ക്രമം പിന്തുടരുകയും ചെയ്യുന്നു ഇവർ കാസറഗോഡ് മുതൽ ഉഡുപ്പിയിലെ ബ്രഹ്മാവർ വരെ കാണപ്പെടുന്നു നാട് ബൻടർ അഥവാ നാടവർ :- ഇവരിൽ എണ്ണം കുറവാണു ഇവർ സാധാരണയായി സംസാരിക്കുന്നത് കുന്ദഗന്നഡയാണ് ഇവരും അളിയാ സന്താന മാർഗ്ഗം പിന്തുടരുന്നു ബ്രഹ്മാവറിനു ഉത്തരഭാഗത്തായി ഉഡുപ്പി ജില്ലയിലെ കുന്ദാപുരത്താണ് ഇവർ കണ്ടുവരുന്നത് പരിവാര ബൻടർ:-ഇവർക്കും ഇല്ലത്തു നായന്മാർക്കും ഒട്ടേറെ സാമ്യമുണ്ട് തുളു ബ്രാഹ്മണരോടുള്ള സംബന്ധം ആണ് പ്രധാനം, ഇവർ അളിയാ സന്താന അല്ല മക്കള സന്താന ആണ് പിന്തുടരുന്നത് (മക്കത്തായം )ഇവർ സസ്യാഹാരികളാണ്, അധികവും തുളു ബ്രാഹ്മണാചാരം പിന്തുടരുന്നു കാസർഗോഡ് താലൂക്കിലും, സുള്ള്യ, കുടഗ്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും കണ്ടുവരുന്നു ജൈന ബൻടർ:- ഒരേ ജാതി പക്ഷെ രണ്ടു മതത്തിൽ വിശ്വാസം അതാണ് മറ്റു ഉപജാതികളെ അപേക്ഷിച്ചു ജൈന ബണ്ട് ന്റെ പ്രത്യേകത ഹൊയ്സാല കാലത്ത് പല ബണ്ട് പ്രഭുക്കന്മാരും ജൈനമതം സ്വീകരിച്ചു, എങ്കിലും ഇവർ ഇപ്പോഴും പല ഹിന്ദു ക്ഷേത്രങ്ങളുടെയും ട്രസ്റ്റീ ആണ് ഡോ :വീരേന്ദ്ര ഹേഗ്ഗ്ഡേ, പിതാവ് രത്നവർമ്മ ഹേഗ്ഗ്ഡേ, മഞ്ജയ്യ ഹേഗ്ഗ്ഡേ തുടങ്ങിയവർ ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന്റെ ധാരമാധികാരികളായിരുന്നു ഇപ്പോഴും അങ്ങനെതന്നെ. ചൗത രാജവംശത്തിലെ അബ്ബക്ക റാണി ജൈന ബണ്ട് ആയിരുന്നു. }

രത്നവർമ്മ ഹെഗ്‌ഡെ നിർമിച്ച ക്ഷേത്ര കവാടം
ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം

ഇവരിലെ മറ്റൊരു ഉപജാതിയായ ബല്ലാൾ വിഭാഗക്കാർ പൂണൂൽ ഉപയോഗിക്കാറുണ്ട് ഇവർ സാധാരണയായി മറ്റു ഉപജാതികളുമായി വിവാഹം പതിവില്ല ഇവർ സസ്യാഹാരികൾ ആണ് ഇവരുടെ മൃതദേഹം സംസ്കരിച്ചിരുന്നത് "ദുപ്പെ"എന്നറിയപ്പെടുന്ന പിരമിഡ് സമാനമായ രീതിയിലാണ് കൃഷി ചെയ്യുന്ന വയലുകളുടെ നടുവിലാണ് സാധാരണഗതിയിൽ ദുപ്പകൾ കാണപ്പെടാറ്. ഇവരുടെ ഉള്പിരിവുകൾ അറിയപ്പെടുന്നത് ബൻടർ, ജൈന ബൻടർ, പരിവാര, മാസാടിക, ഷെട്ടറു, ഹാളാര്, ഉള്ളായെ, ധോക്കലുദേതി, കർത്തരു, പാലവര്, ബല്ലാൾ (സാമന്ത ക്ഷത്രിയ ബല്ലാള) എന്നിങ്ങനെയാണ് ഇവർ സാധാരണമായി ഉപയോഗിച്ച് വരുന്ന ജാതിപേരുകൾ :- അത്യാന്തായ, അജില, അരസ, ആൽവ, അധികാരി, ബല്ലാൾ, ബംഗ, ഭണ്ഡാരി, ബണ്ട, ചൗട്ട (ചൗത )ഹേഗ്ഗ്ഡെ, ഇർമാദി, കാവ, കദംബ, കാംബ്ളി, കോത്താരി, കുന്ദ ഹേഗ്ഗ്ഡെ, മര്ല, മേനവ, പട്ല ഷെട്ടി, ഷെട്ടി (ഷെട്ടി എന്ന നാമം കൊണ്ട് ചെട്ടി എന്നല്ല ഉദ്ദേശിക്കുന്നത് ശ്രേഷ്ഠ ആളൂപ്പ എന്ന പദം ലോപിച്ചു ഷെട്ടി ആയതത്രെ പലരും ബണ്ട് ഷെട്ടിയെ ചെട്ടി ആയി തെറ്റിദ്ധരിക്കാറുണ്ട് ), പെർഗ്ഗടെ, രാജ, റായി, സാമന്ത, തോലഹാര, വർമ്മ മുതലായവ മേനവ, നായക, നായിക് എന്നീ ജാതിപ്പേരുകളും ഉപയോഗിച്ച് വരുന്നു പ്രശസ്തരായ ബൻടർ:- ഐശ്വര്യ റായി, അനുഷ്ക ഷെട്ടി, ശില്പ ഷെട്ടി, സുനിൽ ഷെട്ടി, മോഹൻ ആല്വ, കയ്യാർ കിഞ്ഞണ്ണ റായി, A. B. ഷെട്ടി, കാന്താടി ഗുത്തു ഹരീഷ് പെർഗ്ഗടെ, രോഹിത് ഷെട്ടി (സംവിധായകൻ) രക്ഷിത്ത് ഷെട്ടി (നടൻ )പ്രകാശ് രാജ് അഥവാ പ്രകാശ് റൈ (നടൻ )H. S. ബല്ലാൾ, പൂജ ഹേഗ്ഗ്ഡെ, കൃഷ്ണദേവരായർ, വീരേന്ദ്ര ഹേഗ്ഗ്ഡെ, ബീരണ്ണ ബൻട, അബ്ബക്ക റാണി ചൗട്ട തുടങ്ങിയവർ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.