പൊസൈഡൺ

ഗ്രീക്ക് പുരാണങ്ങളിൽ‍, സമുദ്രത്തിന്റെയും ഭൂചലനത്തിന്റെയും ദേവനാണ് പൊസൈഡൺ. ഇട്രിസ്കൻ പുരാണങ്ങളിലെ നെതൻസ്, റോമൻ പുരാണങ്ങളിലെ നെപ്ട്യൂൺ എന്നിവർ പൊസൈഡണിന് സമാനരായ സമുദ്രദേവന്മാരാണ്. നെതൻസ് എന്ന പേര് ലത്തീൻവൽക്കരിക്കപ്പെട്ടാണ് നെപ്ട്യൂണായതാണ്. വെങ്കലയുഗ ഗ്രീസിലെ പൈലോസിലും തീബ്സിലും പൊസൈഡണിനെ ആരാധിച്ചിരുന്നുവെന്ന് ലീനിയർ ബി ഫലകങ്ങളിൽ കാണാം. പിന്നീട് സ്യൂസിന്റെയും ഹേഡിസിന്റെയും സഹോദരനായി ഒളിമ്പ്യൻ ദൈവങ്ങളുടെ കൂട്ടത്തിലേക്ക് പൊസൈഡൺ സംയോജിക്കപ്പെടുകയായിരുന്നു.

പൊസൈഡൺ
Statue of Poseidon in Copenhagen, Denmark
God of the Sea, Earthquakes and Horses
പങ്കാളിAmphitrite
മാതാപിതാക്കൾCronus and Rhea
സഹോദരങ്ങൾHades, Demeter, Hestia, Hera, Zeus
മക്കൾTheseus, Triton
റോമൻ പേര്Neptune
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.