പറക്കുംകൂത്ത്

ചാക്യാർ കൂത്തിന്റെ ഒരു ഉപവിഭാഗമാണ് പറക്കുംകൂത്ത്. നാനൂറു വർഷത്തോളം പഴക്കമുള്ള നാഗാനന്ദം എന്ന മൂലകഥയെ ആസ്പദമാക്കിയാണ് പറക്കും കൂത്ത് ആവിഷ്കരിച്ചിരിക്കുന്നത്. സുബ്രഹ്മണ്യന്റെ യുദ്ധപ്പുറപ്പാടും പരമശിവനോടും പാർവതിയോടുമുള്ള അനുവാദം ചോദിക്കലും ഗരുഡനില നിന്ന് നാഗങ്ങളെ രക്ഷിക്കാൻ വേണ്ടി ശ്രീഭൂതനാഥന്റെ പരിശ്രമങ്ങളും ആണ് പ്രധാനം. ഗരുഡൻ നാലപതടിയോളം ഉയരത്തിൽ നിന്ന് പറന്നു വരുന്നതാണ് പറക്കുംകൂത്തിന്റെ സവിശേഷത.

പറക്കും കൂത്ത്

ഗരുഡൻ, പരമശിവൻ, പാർവതി, ദൂതൻ, സുബ്രഹ്മണ്യൻ എന്നിവരാണ് വേഷങ്ങൾ. ഇടയ്ക്ക, ഘടം തുടങ്ങിയവ മേളത്തിന് ഉപയോഗിക്കുന്നു.

ഹർഷന്റെ നാഗാനന്ദം നാലാമങ്കം അദിനയിക്കുന്നതാണ് പറക്കും കൂത്ത്. പറക്കും കൂത്ത് നടത്തിയിരുന്ന കൂത്തുപറമ്പുകൾ പല ക്ഷേത്രങ്ങളുടെ സമീപത്തുമുണ്ട്.പില്ക്കാലത്ത് ഗരുഡൻതൂക്കം ഉണ്ടായത് ഈ കലാരൂപത്തിൽ നിന്നാണ്, ഇതിലെ ഗരുഡൻവേഷത്തിനും നളചരിതത്തിലെ ഹംസവേഷത്തിനും തമ്മിൽ സാമ്യം കാണുന്നു.[1]

ചിത്രശാല

  1. കൃഷ്ണക്കൈമൾ, അയ്മനം (1982). ആട്ടക്കഥാസാഹിത്യം. കേരള ഭാഷാ ഇൻശ്റ്റിറ്റ്യൂട്ട്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.