പറ

ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താൽ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്‌.

പറ
PARA - A wooden vessel used to measure grains etc...
പറയും നിലവിളക്കും

അളവുകൾ

പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ, പത്താം പറ, ഏട്ടൻ പറ, പാട്ടപറ, വടിപ്പൻ എന്നാൽ സാധാരണ മലബാറിൽ നടപ്പുള്ള സമ്പ്രദായപ്രകാരം 10 ഇടങ്ങഴി ഒരു പറ എന്നാണ് കണക്കാക്കി പോരുന്നത്. നാല് നാഴി ഒരിടങ്ങഴി; 6 നാഴി ഒരു സേർ (മാക്ക് മില്യൻ സേർ മാക് മില്യൻ എന്ന ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥൻ നടപ്പാക്കിയത് കൊണ്ട് ഈ പേർ പറയുന്നു) എന്നിങ്ങനെയും കണക്കാക്കുന്നു. എന്നാൽ വള്ളുവനാടൻ ഭാഗങ്ങളിൽ 60നാഴി അഥവാ 10 നാരായം കൊള്ളുന്ന നാരായപ്പറയാണ് നിലവിലുണ്ടായിരുന്നത്.

പറ വയ്ക്കുക

നെൽകൃഷിയുമായി ഇഴചേർന്ന ഒരു അനുഷ്ഠാനമാണിതിത്. പറയിടൽ എന്നും ഇതിനെ പറയുന്നു. നെൽപാടങ്ങളിൽ സമൃദ്ധമായി നെല്ലുവിളയുകയും വിളവു ലഭിക്കുകയും ചെയ്യുമ്പോൾ ആ ഉത്പന്നത്തിന്റെ ഒരു ഭാഗം ദേശദേവനോ ദേവിക്കോ ഭക്തിപൂർവ്വം സമർപ്പിക്കുന്ന ചടങ്ങാണിത്.

നിറപറ

ഐശ്വശ്യത്തിന്റെ പ്രതീകം എന്ന നിലയിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ നെല്ല് നിറച്ച പറ ഒരുക്കുന്നത് ഒരു കേരളീയ ആചാരമാണ്. പറനിറയെ നെല്ലും അതിൽ തെങ്ങിൻ പൂക്കുലയും വയ്ക്കുന്നു.

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.