പനമറ്റം
കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പനമറ്റം. കൂരാലി, ഇളങ്ങുളം, തമ്പലക്കാട് എന്നിവയാണ് സമീപഗ്രാമങ്ങൾ. കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. ദേശീയ വായനശാല പനമറ്റം എന്ന പേരിൽ 1951-ൽ ആരംഭിച്ച ഒരു വായനശാല ഇവിടെയുണ്ട്. കൂടാതെ വെളിയന്നൂർ ദേശാഭിമാനി വായനശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള പനമറ്റം ശ്രീ ഭഗവതിക്ഷേത്രം ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. 96 വർഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനം. പനമറ്റത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വഞ്ചിമല (220m above MSL) ഈ സ്ഥലത്ത ഏറ്റവും വലിയ മലയാണ്.ഈ ഗ്രാമത്തിനെ 'ദൈവത്തിൻറെ സ്വന്തം നാട്' എന്നും പറയാറുണ്ട്.
പനമറ്റം ദൈവത്തിൻറെ സ്വന്തം ഗ്രാമം | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കോട്ടയം | ||||||
ജനസംഖ്യ | 10 (2012) | ||||||
സാക്ഷരത | 95.2% | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
| |||||||
വെബ്‌സൈറ്റ് | [http://panamattom |
ആരാധനാലയങ്ങൾ
- പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
- വെളിയന്നൂർ ശ്രീ ധർമ്മ ശാസ്താക്ഷേത്രം
- കുഴിക്കാട്ട് അമ്പലം
- കാവുംമുറി അമ്പലം
- വദകര അമ്പലം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ്. പനമറ്റം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.