പടിഞ്ഞാറ്

ഭൂമിയുടെ ഭ്രമണദിശയുടെ വിപരീത ദിശയാണ് പടിഞ്ഞാറ് (ആംഗലേയം: West, വെസ്റ്റ്). ഇക്കാരണത്താൽ തന്നെ, സൂര്യൻ അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. ഭൂമിശാസ്ത്രത്തിൽ സാമാന്യമായി ഉപയോഗിക്കുന്ന നാല് പ്രധാന ദിശകളിൽ ഒന്നാണിത്. കിഴക്ക് ദിശക്ക് നേരെ എതിരെയും വടക്ക്, തെക്ക് എന്നീ ദിശകൾക്ക് ലംബമായുള്ളതുമായ ദിശയാണിത്.

പടിഞ്ഞാറിനെ സൂചിപ്പിക്കുന്ന ഒരു കോംപാസ് റോസ്

നിരുക്തം

ഞായർ, പടിയുക എന്നീ ദ്രാവിഡപദങ്ങളിൽ നിന്നാണ് പടിഞ്ഞാറ് എന്ന പദത്തിന്റെ നിഷ്പത്തി. ഞായർ (സൂര്യൻ) പടിയുന്ന (അസ്തമിക്കുന്ന) ദിക്കാണ് പടിഞ്ഞാറ്.

പടിഞ്ഞാറ് എന്ന പദത്തിന് പകരമായി സംസ്കൃതത്തിൽ നിന്നുള്ള 'പശ്ചിമം' എന്ന വാക്ക് ധാരാളമായും സംസ്കൃതത്തിൽ നിന്നുതന്നെയുള്ള 'പ്രതീചി' എന്ന വാക്കും തമിഴിൽ നിന്ന് രൂപപ്പെട്ട 'മേക്ക്‌' (തമിഴിൽ மேற்கு, മേർകു) എന്ന വാക്കും വിരളമായും മലയാളഭാഷയിൽ ഉപയോഗിക്കാറുണ്ട്.

ഭൂപടങ്ങളിൽ

ഭൂപടങ്ങളുടെ സാമാന്യ നിയമമനുസരിച്ച് ഭൂപടങ്ങളുടെ ഇടതുവശമാണ് പടിഞ്ഞാറ് ദിശയായി സ്വീകരിക്കുന്നത്.

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.