നിലമേൽ
തെക്കൻ കേരളത്തിൽ,കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലുക്കിലുള്ള ഒരു ചെറിയ പട്ടണമാണു നിലമേൽ. എം.സി റോഡിൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കുമിടയിലായാണ് നിലമേലിന്റെ സ്ഥാനം. തിരുവനന്തപുരത്ത് നിന്ന് 45 കി. മി. ഉം, കൊട്ടാരക്കരയിൽ നിന്ന് 27 കിലോമീറ്റർ[1] ദൂരവും ഉണ്ട്.
സാമ്പത്തികം
പ്രധാന വ്യവസായിക കെട്ടിടങ്ങൾ നിലമേൽ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം നിലമേൽ ഗ്രാമപഞ്ചായത്താണ്. റബ്ബർ, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.
എത്തിച്ചേരാൻ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വർക്കല ആണ്.
- ഏറ്റവും അടുത്ത് വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളം ആണ്. 45 കി. മി അകലെ
സ്ഥിതിവിവരങ്ങൾ
നിലമേലിൽ പ്രധാനമായും ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്നു.എന്നിരുന്നാലും മുസ് ലീം ഭൂരിപക്ഷമാണ് കൂടുതൽ.
അവലംബം
- "നിലമേൽ മുതൽ കൊട്ടാരക്കര വരെ". ഗൂഗിൾ മാപ്സ്. ഗൂഗിൾ. ശേഖരിച്ചത്: 2013 ഏപ്രിൽ 27.
- Official Website
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.