തപാൽ
കത്തുകളും മറ്റു ചെറിയ ഉരുപ്പടികളും ദൂരസ്ഥലങ്ങളിലേക്കെത്തിക്കാൻ നടപ്പാക്കിയ സംവിധാനമാണ് തപാൽ.

തൃശൂർ സാഹിത്യ അക്കാദമി കാമ്പസിന് സമീപത്തെ തപാൽ പെട്ടി
ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഇതിനുപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു.
ചരിത്രം
ഇതും കാണുക
- അഞ്ചൽ
- അഞ്ചൽക്കാരൻ
ചിത്രശാല
- ചുമരിൽ തൂക്കിയിടുന്ന തരത്തിലുള്ള തപാൽപെട്ടി
- 1950-റിപ്പബ്ലിക് ദിന സ്റ്റാമ്പ്
- തപാൽ വകുപ്പിറക്കിയ പ്രത്യേക കവറും സ്റ്റാമ്പും
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.