ചേമ്പ്
സാധാരണ കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ് [2]. സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു[2].
ചേമ്പ് | |
---|---|
![]() | |
Colocasia esculenta | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Monocots |
Order: | Alismatales |
Family: | Araceae |
Subfamily: | Aroideae |
Tribe: | Colocasieae |
Genus: | Colocasia Schott |
Species | |
See text. | |
Synonyms | |
Leucocasia Schott[1] |

വിവിധ ഇനങ്ങൾ
- താള് - പൊടിച്ചേമ്പ്
- പാൽ ചേമ്പ്
- വാഴ ചേമ്പ്
- മുട്ട ചേമ്പ്
ഘടകങ്ങൾ
സാധാരണ ചേമ്പിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ[2]:
ജലാംശം | 78.1% |
മാംസ്യം | 3.0% |
കൊഴുപ്പ് | 0.0% |
ലവണങ്ങൾ | 1.7% |
നാര് | 1.0% |
അന്നജം | 21.1% |
കലോറി | 97 യൂണിറ്റ് |
ചിത്രശാല
- കണ്ടിച്ചേമ്പ്
- പൊടിചേമ്പ്
- കണ്ണൻചേമ്പ്
- ശീമചേമ്പ്
- ചേമ്പില
- ചേമ്പില മറ്റൊരു ദൃശ്യം
- വലിയതരം ചേമ്പ്
- ചേമ്പിന്റെ ഫലം
- ചേമ്പ് ചെടി
അവലംബം
- GRIN (October 5, 2007). "Colocasia Schott". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. ശേഖരിച്ചത്: July 13, 2010.
- ആരോഗ്യവിജ്ഞാനകോശം. ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ. ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ,പാലക്കാട്. താൾ 80.
![]() |
വിക്കിമീഡിയ കോമൺസിലെ Colocasia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |