കർണ്ണപുടം

കർണ്ണപുടം അല്ലെങ്കിൽ ടിംപാനിക് മെംബ്രേൻ എന്ന് വിളിക്കുന്നത് കട്ടികുറഞ്ഞതും കോണാകൃതിയിലുള്ളതുമായ ഒരു പടലത്തെയാണ്. മനുഷ്യരിലും മറ്റ് നാൽക്കാലികളിലും ബാഹ്യകർണ്ണത്തെയും മദ്ധ്യകർണ്ണത്തെയും തമ്മിൽ വേർതിരിക്കുന്നത് കർണ്ണപുടമാണ്. വായുവിൽ നിന്ന് ശബ്ദവീചികളെ മദ്ധ്യകർണ്ണത്തിലെ ഓസിക്കിളുകളിൽ എത്തിക്കുകയാണ് ഇതിന്റെ കർമ്മം. മാലിയസ് എന്ന അസ്ഥിയാണ് കർണ്ണപുടത്തെയും മറ്റ് ഓസിക്കിളുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.

കർണ്ണപുടം
മനുഷ്യന്റെ ചെവിയുടെ ഘടന.
സ്പെക്കുലത്തിലൂടെ നോക്കുമ്പോൾ കാണുന്ന വലത് കർണ്ണപുടം.
ലാറ്റിൻ മെംബ്രേന ടിംപാനി
ഗ്രെയുടെ subject #230 1039
കണ്ണികൾ Tympanic+Membrane+Lydia

കർണ്ണപുടത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. പാർസ് ഫ്ലാസിഡയും (മുകളിലുള്ള ഭാഗം: ചിത്രം കാണുക) പാർസ് ടെൻസയും. താരന്മ്യേന ദുർബലമായ പാർസ് ഫ്ലാസിഡയ്ക്ക് രണ്ട് ലേയറുകളുണ്ട്. കോളിസ്റ്റിയറ്റോമ എന്ന അസുഖത്തോടും യൂസ്റ്റേഷ്യൻ നാളിയുടെ പ്രവർത്തനരാഹിത്യത്തോടും പാർസ് ഫ്ലാസിഡയ്ക്ക് ബന്ധമുണ്ട്, വലിപ്പം കൂടുതലുള്ള പാർസ് ടെൻസ എന്ന ഭാഗത്തിന് തൊലി, ഫൈബ്ബ്രസ് കല, മ്യൂകോസ എന്നിങ്ങനെ മൂന്ന് ലേയറുകളുണ്ട്. ഇത് താരതമ്യേന ബലമുള്ളതാണ്. കർണ്ണപുടത്തിൽ പൊട്ടലുണ്ടാകുന്നത് സാധാരണ പാർസ് ടെൻസയിലാണ്.

കർണ്ണപുടത്തിന്റെ പൊട്ടൽ കാരണം കണ്ടക്ടീവ് ബധിരത ഉണ്ടാകാം. കർണ്ണപുടം പതിവിലും ആഴത്തിലാകുന്ന അവസ്ഥയും കേഴ്വിയെ ബാധിക്കാം.

ബോധപൂർവം കർണ്ണപുടം പൊട്ടിക്കൽ

പസഫിക് സമുദ്രത്തിലെ ബജാവു എന്ന ആൾക്കാർ കുട്ടിക്കാലത്തേ കർണ്ണപുടം പൊട്ടിക്കാറുണ്ട്. കടലിൽ ആഴത്തിൽ ഊളിയിടുന്നതിനെ സഹായിക്കാനാണത്രേ ഇത്. [1] രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജർമനിയുടെ ലുഫ്ത് വാഫെ (വ്യോമസേന) വായുവിന്റെ മർദ്ദവ്യത്യാസം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പൈലറ്റുമാരുടെ കർണ്ണപുടം തുളയ്ക്കുമായിരുന്നു. തുളച്ച കർണ്ണപുടം തനിയെ പൊറുക്കാതിരിക്കാൻ ഗ്രോമറ്റ് എന്ന ഉപകരണം കർണ്ണപുടത്തിനുള്ളിൽ തിരുകിവയ്ക്കുമായിരുന്നുവത്രേ. ഇതുമൂലം പല വൈമാനികർക്കും പിന്നീട് ബധിരതയുണ്ടായിട്ടുണ്ട്.

ഗാലറി

ലേഖന സൂചിക

പുറത്തെയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.